ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടു; ഒന്നു മയങ്ങി;യുവാവ് പോലീസ് പിടിയിൽ
കോഴിക്കോട് ബീച്ചില്‍ എത്തിയ ആളുകള്‍ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. ബീച്ചിലെ മണലില്‍ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം പായ വിരിച്ച് കിടന്നുറങ്ങുന്ന യുവാവ്!
നാട്ടുകാര്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഉടന്‍ വെള്ളയിൽ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസെത്തി ആളെയും പൊക്കി. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയില്‍ പൊലീസ് പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍