ബാലുശ്ശേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ബാലുശ്ശേരി: ബാലുശ്ശേരിയിൽ ബസ് ബൈക്കിനിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ പരപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. താമരശ്ശേരിയിൽ  നിന്നും ബാലുശ്ശേരിയിലേക്കും പോവുകയായിരുന്ന അർച്ചന എന്ന ബസ്സാണ് അപകടം ഉണ്ടാക്കിയത്. ബസ്സിന്റെ ഇടിയുടെ ആഘാതത്തിൽ യാത്രികൻ ബസ്സിനടിയിലേക്കു തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബാലുശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് അമിത വേഗതയിലായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നു. അപകടം നടന്ന ഉടൻ തന്നെ ബസ് ഡ്രൈവർ ബസ് ഓഫാക്കാതെ ഓടിരക്ഷപ്പെട്ടു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍