ഈങ്ങാപ്പുഴയിൽ ഇസ്ലാഹീ കുടുംബ സംഗമം സംഘടിപ്പിച്ചു

താമരശ്ശേരി : കെ എൻ എം ഈങ്ങാപ്പുഴ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഇസ്‌ലാഹീ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ എൻ എം താമരശ്ശരി  മണ്ഡലം  പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് അധ്യക്ഷതവഹിച്ചു. പ്രമുഖ ഇസ്ലാഹീ പണ്ഡിതനും പ്രഭാഷകനുമായ അലി ഷാക്കിർ മുണ്ടേരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മനുഷ്യർക്കിടയിൽ സമാധാനവും ശാന്തിയും ഉണ്ടാകാനാണ് ദാമ്പത്യ ജീവിതവും, കുടുംബ ജീവിതവും ദൈവം സംവിധാനിച്ചിരിക്കുന്നത്. ഇണകൾ തമ്മിലുള്ള പാരസ്പര്യത്തിലൂടെ ദൈവം സംവിധാനിച്ച ഈ ശാന്തിയും സമാധാനവും മനുഷ്യൻ്റെ തിരിച്ചറിവില്ലായ്മയും അവൻ്റെ തന്നിഷ്ടവും അഹങ്കാരവും കാരണം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഏറ്റവും സങ്കടകരമായ കാഴ്ചയാണ്  വർത്തമാന കാലഘട്ടത്തിൽ കാണേണ്ടി വരുന്നതെന്നും ഇത്തരം പ്രവണതകൾക്കെതിരെ ഓരോ വിശ്വാസിയും ജാഗ്രത കൈകൊള്ളണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അക്ബർ ഈങ്ങാപ്പുഴ ആശംസകൾ നേർന്നു സംസാരിച്ചു.സലീം, അമീർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. യൂണിറ്റ് പ്രസിഡണ്ട് സെയ്തലവി ഈങ്ങാപ്പുഴ സ്വാഗതവും ജലീൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍