കണ്ണൂരിൽ വിഥ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി


കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ വിഥ്യാർഥിനി 
സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ് താഴേക്ക് ചാടിയത്. ​ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയെ കുടുംബപരമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് വിവരം. ലാബ് മോഡൽ പരീക്ഷ ഇന്ന് നടക്കാനിരിക്കെയാണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍