സീബ്രാ ലൈലിൽ കുട്ടികളെ കടത്തിവിടുന്നിനിടെ ലോറി ഇടിച്ച് അപകടം ; ഹോം ഗാർഡിന് ഗുരുതര പരിക്ക്.
താമരശ്ശേരി :സംസ്ഥാനപതയിൽ താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് മുൻവശം സീബ്രാ ലൈലിൽ കുട്ടികളെ കടത്തിവിടുന്നിനിടെ ലോറി ഇടിച്ച് ഹോം ഗാർഡിന് ഗുരുതര പരിക്ക്.
താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഷാജിക്കാണ് പരിക്കേറ്റത്.രാവിലെ 9 മണിയോടെ ബാലുശ്ശേരി ഭാഗത്തുനിന്ന് അമിത വേഗതയിൽ വരുകയായിരുന്ന മിനി ലോറി സീബ്ര ലൈനിൽ വാഹനം നിയന്ത്രിക്കുകയായിരുന്ന ഷാജിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
റോഡ് മുറിച്ച് കടക്കാൻ കുട്ടികൾ കാത്തു നിൽക്കുമ്പോഴാണ് അപകടം .
പരിക്കേറ്റ ഷാജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍