കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

കോഴിക്കോട് : കുന്നമംഗലം  പതിനൊന്നാം മൈലിൽ  വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരായ രണ്ടുപേരും വാന്‍ ഡ്രൈവറുമാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാർ യാത്രക്കാരനായ കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട്  പൊയ്തന സ്വദേശി ഷമീർ,ഇങ്ങാപ്പുഴ സ്വദേശി  സുബിക്ക് എന്നിവരാണ് മരിച്ചത്.

പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.  ദേശീയപാത മുറിയനാൽ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. വയനാട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും ചുരമിറങ്ങി വന്നിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍