എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍


ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും പിടികൂടിയത്. 07.01.2026   തീയതി ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വന്ന കെ.എല്‍. 10 ബി.എഫ്. 6435 ഇന്നോവ വാഹനത്തില്‍ നിന്നുമാണ് 3.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍