കുരുക്ക് മുറുകി, താമരശ്ശേരി ചുരം
താമരശ്ശേരി: താമരശ്ശേരി ചുരം അവധിക്കാലത്ത് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും ചുരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനനിരയുടെ ദൈർഘ്യം ഒരുഘട്ടത്തിൽ ലക്കിടിമുതൽ ഒന്നാം വളവിനു താഴെവരെ 13 കിലോമീറ്ററോളം നീണ്ടു. അവധിക്കാല നിയന്ത്രണസമയമായ രാത്രി ഒൻപതുമണിക്കുശേഷം മൾട്ടി ആക്‌സിൽ ഭാരവാഹനങ്ങൾ ചുരത്തിലേക്ക് ഒരുമിച്ച് പ്രവേശിക്കുകയും ഒട്ടേറെ ഇരുചക്ര, കാർ യാത്രക്കാർ വരിതെറ്റിച്ച് മുന്നോട്ട് കടന്നുപോവുകയും ചെയ്തതോടെയാണ് ചുരത്തിൽ പലയിടത്തും ഏറെനേരം ഗതാഗതസ്തംഭനമുണ്ടായത്. റീ ടാർ ചെയ്തെങ്കിലും അങ്ങിങ്ങായി രൂപപ്പെട്ട ഗർത്തങ്ങൾ കാരണം വലിയ വാഹനങ്ങൾ ഏറെ സമയമെടുത്താണ് 6, 7, 8 വളവുകൾ താണ്ടിയത്.
കടപ്പാട് : അജയ് ശ്രീശാന്ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍