വീടിന്റെ പണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
വീടിന്റെ പണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിൻ്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്. ഏഴു വയസായിരുന്നു. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
ഞായറാഴ്ച രാവിലെ 10-നായിരുന്നു ദാരുണമായ സംഭവം നടന്നത്. വീടിന്റെ പണിക്കായി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിൻ്റെ ശരീരത്തിലേക്ക് വീണത്. കുഞ്ഞിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്‌ജെങ്കിലും മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടിൽ എത്തിച്ചു.
അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ അദ്വൈതാണ് ദ്രുപതിൻ്റെ സഹോദരൻ. ദ്രുപതിന്റെ പിതാവ് അടൂർ ബൈപ്പാസിൽ സ്‌കൈ ലൈൻ എന്ന പേരിൽ അലുമിനിയം സ്റ്റീൽ വർക്കുകളുടെ ബിസിനസ് നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ്. കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍