മര്‍കസ് നോളജ് സിറ്റിയില്‍ തൊഴില്‍ മേള ശനിയാഴ്ച 60ഓളം തൊഴിലവസരങ്ങള്‍ '

നോളജ് സിറ്റി: അറുപതോളം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി മര്‍കസ് നോളജ് സിറ്റിയില്‍  തൊഴില്‍ മേള സംഘടിപ്പിക്കുന്നു. വരുന്ന ശനിയാഴ്ച (28/2/26)രാവിലെ 10 മുതല്‍ നടക്കുന്ന മേളയില്‍ 18 മുതല്‍ 50 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക് മുതലായ യോഗ്യതയുള്ളവര്‍ക്ക് അനുയോജ്യമായ നിരവധി തൊഴിലവസരങ്ങളാണ് നോളജ് സിറ്റിയിലുള്ളത്.
പ്രൊജക്ട്‌സ്- മെയിന്റനന്‍സ്- സ്‌കില്‍ ഡിപ്പാര്‍ട്‌മെന്റുകളില്‍ അസ്സിസ്റ്റന്റ് ഡയറക്ടര്‍, പ്രൊജക്ട് ആന്‍ഡ് സ്‌കില്‍ ഡിപാര്‍ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, എന്നീ തസ്തികയിലേക്ക് വിദ്യാസമ്പന്നര്‍ക്ക് അവസരമുണ്ട്. കൂടാതെ, ഹ്യുമണ്‍ റിസോഴ്‌സ് മാനേജര്‍, ഓപറേഷന്‍ മാനേജര്‍, ഫെസിലിറ്റി മാനേജര്‍, സിവില്‍ ആന്‍ഡ് മെയിന്റനന്‍സ്, കൃഷി പരിപാലനം, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, ലിഫ്റ്റ്- എ സി- ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്‌നിഷ്യന്‍ തുടങ്ങിയ അവസരങ്ങളാണ് തുറന്നിരിക്കുന്നത്. ജോബ് ഫെയറില്‍ പങ്കെടുക്കാനും വിശദവിവരങ്ങള്‍ക്കുമായി

 +91 62359 98815, +91 62359 98822 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സി വിയും വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ് എന്നും സംഘാടകര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍