പ്രഭാത വാർത്തകൾ

07-02-2026 ശനി

🟨തോ​റ്റ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നെ ജ​യി​പ്പി​ക്കാ​ന്‍ ശ്ര​മം; ത​ട​ഞ്ഞ് ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ച്ചി​​​ല​​​ര്‍ ഓ​​​ഫ് ഫൈ​​​ന്‍ ആ​​​ര്‍​ട്‌​​​സ് (ബി​​​എ​​​ഫ്എ) പ​​​രീ​​​ക്ഷ​​​യി​​​ല്‍ തോ​​​റ്റ എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന് എം​​​എ​​​ഫ്എ​​​യ്ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി ബി​​​എ​​​ഫ്എ ജ​​​യി​​​ച്ച​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള കാ​​​ല​​​ടി സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സി​​​ന്‍​ഡി​​​ക്ക​​​റ്റി​​​ന്‍റെ തീ​​​രു​​​മാ​​​നം ത​​​ട​​​ഞ്ഞ് ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ അ​​​ര്‍​ലേ​​​ക്ക​​​ര്‍.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റും പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​റും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഗ​​​വ​​​ര്‍​ണ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ന്‍ ഫ​​​യ​​​ലു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍​ക്ക് ഗ​​​വ​​​ര്‍​ണ​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

നാ​​​ല് വ​​​ര്‍​ഷ ബി​​​എ​​​ഫ്എ (മ്യൂ​​​റ​​​ല്‍ പെ​​​യി​​​ന്‍റിം​​​ഗ്) പ​​​രീ​​​ക്ഷ​​​യി​​​ല്‍ തോ​​​റ്റ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് 20 വ​​​ര്‍​ഷം മു​​​ന്‍​പ് പ​​​ഠ​​​നം ഉ​​​പേ​​​ക്ഷി​​​ച്ച എ. ​​​ക​​​ലേ​​​ഷ് എ​​​ന്ന എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന് ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ പാ​​​സാ​​​കാ​​​തെ എം​​​എ​​​ഫ്എ​​​യ്ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി​​​യി​​​രു​​​ന്നു. 2023ല്‍ ​​​എം​​​എ​​​ഫ്എ പാ​​​സാ​​​യ​​​തു​​​കൊ​​​ണ്ട് പ്ര​​​ത്യേ​​​ക കേ​​​സാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ബി​​​എ​​​ഫ്എ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ സി​​​ന്‍​ഡി​​​ക്ക​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് വി​​​വ​​​രം.

ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ര്‍​ക്ക് ലി​​​സ്റ്റു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യാ​​​ണ് എം​​​എ​​​ഫ്എ​​​യ്ക്ക് ക​​​ലേ​​​ഷി​​​ന് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി​​​യ​​​ത്. സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷാ വി​​​ഭാ​​​ഗം ക​​​ലേ​​​ഷി​​​ന്‍റെ എം​​​എ​​​ഫ്എ പ​​​രീ​​​ക്ഷാ ഫ​​​ലം ക​​​ഴി​​​ഞ്ഞ ര​​​ണ്ട് വ​​​ര്‍​ഷ​​​ക്കാ​​​ല​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സി​​​ന്‍​ഡി​​​ക്ക​​​റ്റ് യോ​​​ഗം ചേ​​​ര്‍​ന്ന് തോ​​​റ്റ വി​​​ദ്യാ​​​ര്‍​ഥി​​​യെ ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം.
 
   *🟨മൂ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ ക​മ്യൂ​ണി​സ്റ്റു​കാ​ര്‍പോ​ലും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: കെ.​സി.​ വേ​ണു​ഗോ​പാ​ല്‍*
കു​​മ്പ​​ള (കാ​​സ​​ര്‍​ഗോ​​ഡ്): മൂ​​ന്നാം പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​നെ യു​​ഡി​​എ​​ഫു​​കാ​​ര്‍ മാ​​ത്ര​​മ​​ല്ല, യ​​ഥാ​​ര്‍​ഥ ക​​മ്യൂ​​ണി​​സ്റ്റു​​കാ​​ർപോലും ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്ന് എ​​ഐ​​സി​​സി സം​​ഘ​​ട​​നാ​​ചു​​മ​​ത​​ല​​യു​​ള്ള ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി.

പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ന​​യി​​ക്കു​​ന്ന യു​​ഡി​​എ​​ഫ് പു​​തു​​യു​​ഗ​​ യാ​​ത്ര​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം കാ​​സ​​ര്‍​ഗോ​​ഡ് കു​​മ്പ​​ള​​യി​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഒ​​രി​​ക്ക​​ലും ന​​ട​​ക്കി​​ല്ലെ​​ന്നു വി​​ചാ​​രി​​ച്ച കാ​​ര്യ​​ങ്ങ​​ള്‍ ക​​ഴി​​ഞ്ഞ പ​​ത്തു​​വ​​ര്‍​ഷംകൊ​​ണ്ട് ന​​ട​​പ്പാ​​ക്കി​​യെ​​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം.

ശ​ബ​രി​മ​ല​ സ്വ​ര്‍​ണ​ക്കൊ​ള്ള മാ​ത്ര​മാ​ണ് അ​ത്ത​ര​ത്തി​ല്‍ ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന ഏ​ക സം​ഭ​വം.​ഭ​ര​ണ​പ​രാ​ജ​യം നു​ണ​പ്ര​ച​ര​ണം കൊ​ണ്ട് നേ​രി​ടാ​നാ​ണ് സി​പി​എം ശ്ര​മം. ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും ടി.​പി​. ചന്ദ്രശേഖരന്‍റെയും ജീ​വ​നെ​ടു​ത്ത ഉ​ന്മൂ​ല​ന രാ​ഷ്‌​ട്രീ​യം കൈ​വി​ടാ​ന്‍ ത​യാ​റ​ല്ലെ​ന്നാ​ണ് സി​പി​എം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും വേ​ണു​ഗോ​പാൽ ​പ​റ​ഞ്ഞു.

    *🟨എ​സ്ഐ​ആ​ർ ഹി​​​യ​​​റിം​​​ഗി​​​ൽ 25,000ത്തോ​ളം പേ​ർ പു​റ​ത്ത്*
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി (എ​​​സ്ഐ​​​ആ​​​ർ) ന​​​ട​​​ക്കു​​​ന്ന ഹി​​​യ​​​റിം​​​ഗി​​​ൽ 25,000 പേ​​​ർ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യ്ക്കു പു​​​റ​​​ത്താ​​​യി.

കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ, സ്ഥ​​​ലം​​​മാ​​​റി​​​പ്പോ​​​യ​​​വ​​​ർ, മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​ർ, വി​​​ദേ​​​ശ പൗ​​​ര​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​വ​​​ർ എ​​​ന്നി​​​വ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണ് ഹി​​​യി​​​റിം​​​ഗി​​​ൽ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​യ​​​ത്.

ഹി​​​യി​​​റിം​​​ഗി​​​ന് നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച ശേ​​​ഷം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​യ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും സ്ഥ​​​ലം​​​മാ​​​റി​​​പ്പോ​​​യ​​​വ​​​രാ​​​ണെ​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

    *🟨പോറ്റിയെ കയറ്റിയത് യുഡിഎഫ്: മുഖ്യമന്ത്രി*
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ നാ​യ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റ്റി​യ​തും അ​തീ​വ സു​ര​ക്ഷ​യു​ള്ള ന​മ്പ​ര്‍ 10 ജ​ന്‍പ​ഥി​ല്‍ എ​ത്തി​ച്ച​തും അ​ട​ക്ക​മു​ള്ള യാ​ഥാ​ര്‍ഥ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​രാ​ന്‍ യു​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി ന​യി​ക്കു​ന്ന എ​ല്‍ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള വി​ഷ​യം ഉ​യ​ര്‍ത്തി നി​യ​മ​സ​ഭ സ്തം​ഭി​പ്പി​ച്ച പ്ര​തി​പ​ക്ഷം ഇ​തു ച​ര്‍ച്ച ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണ്. പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച​തു​ള്‍പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​യി​ല്‍ ഉ​യ​ര്‍ന്നു​വ​രു​മെ​ന്ന ഭ​യം യു​ഡി​എ​ഫി​നു​ണ്ട്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് പോ​റ്റി ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്.

കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​ന്ന​ത​നാ​യ അ​ഖി​ലേ​ന്ത്യാ നേ​താ​വ് 2004ല്‍ ​ദേ​വ​സ്വം​മ​ന്ത്രി​യാ​യി​രു​മ്പോ​ഴാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍പോ​റ്റി ആ​ദ്യം ശ​ബ​രി​മ​ല​യി​ല്‍ ക​യ​റി ക​ളി​ക​ള്‍ തു​ട​ങ്ങി​യ​ത്. കോ​ണ്‍ഗ്ര​സ് നേ​താ​വ് പ്ര​സി​ഡ​ന്‍റാ​യ ദേ​വ​സ്വം ബോ​ര്‍ഡാ​ണ് ഇ​തി​നൊ​ക്കെ അ​വ​സ​രം ഒ​രു​ക്കിക്കൊ​ടു​ത്ത​ത്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ പു​റ​ത്തു വ​രാ​തി​രി​ക്കാ​നാ​ണ് ന​യ​പ്ര​ഖ്യാ​പ​ന ച​ര്‍ച്ച​യി​ല്‍ നി​ന്നും പ്ര​തി​പ​ക്ഷം ഒ​ളി​ച്ചോ​ടി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

ഇ​പ്പോ​ള്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തിത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ ബി ​ടീ​മാ​ണ് കോ​ണ്‍ഗ്ര​സെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ശ​ബ​ര​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ബി​ജെ​പി​യാ​ണ്. കോ​ണ്‍ഗ്ര​സും അ​തി​നെ പി​ന്തു​ണ​യ്ക്കു​ന്നു.

കോ​ണ്‍ഗ്ര​സി​ന് ഹൈ​ക്കോ​ട​തി​യേ​ക്കാ​ള്‍ ബി​ജെ​പി​യെ​യാ​ണോ വി​ശ്വാ​സം എ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ ആ​രോ​പി​ച്ചു.
വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍മാ​ന്‍ കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി, മ​ന്ത്രി വീ​ണാ ജോ​ര്‍ജ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കെ.കെ. ശൈ​ല​ജ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജോ​സ് കെ. ​മാ​ണി ന​യി​ക്കു​ന്ന ജാ​ഥ ഇ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം കോ​ട്ട​യ​ത്തേ​ക്കു പ്ര​വേ​ശി​ക്കും. 14ന് ​എ​റ​ണാ​കു​ള​ത്താ​ണ് സ​മാ​പ​നം. കെ.​കെ. ശൈ​ല​ജ, പി.​കെ.​ ബി​ജു , പി.​പി. സു​നീ​ര്‍ എം​പി, സാ​ബു ജോ​ര്‍ജ്, സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, ഡോ. ​വ​ര്‍ഗീ​സ് ജോ​ര്‍ജ്, മാ​ത്യൂ​സ് കോ​ല​ഞ്ചേ​രി, കെ.ജി. അ​ജി​ത്ത് , ഫ്രാ​ന്‍സി​സ് തോ​മ​സ്, എം.​എ. ല​ത്തീ​ഫ്, ബി​നോ​യ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ജാ​ഥാം​ഗ​ങ്ങ​ള്‍.

    *🟨ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; കേ​സ് സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചു: ര​മേ​ശ് ചെ​ന്നി​ത്ത​ല*

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് പ​​​രി​​​പൂ​​​ർ​​​ണ​​​മാ‍​യും അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​സി​​​ലെ ഓ​​​രോ പ്ര​​​തി​​​ക​​​ളും ജാ​​​മ്യം നേ​​​ടി പു​​​റ​​​ത്തു​​​വ​​​ന്നു​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​സി​​​ൽ 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. ഭാ​​​ഗി​​​ക​​​മാ​​​യി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്നി​​​രി​​​ക്കേ അ​​​തും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ന്‍റെ​​​യൊ​​​ക്കെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണു പ്ര​​​തി​​​ക​​​ൾ ജാ​​​മ്യം നേ​​​ടി പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് വ​​​ള​​​രെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി വൈ​​​കി​​​ക്കു​​​ക​​​യാ​​​ണ്.

പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യും സ്വ​​​ർ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​സ​​​പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​വും ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​ക്കൊ​​​ണ്ടാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തെ​​​ന്നാ​​​ണ് എ​​​സ്ഐ​​​ടി പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ന് ര​​​ണ്ടി​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കേ​​​ണ്ട​​​ത് മു​​​ഖ്യ​​​മ​​​ന്തി​​​യാ​​​ണെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. ഭാ​​​ഗി​​​ക​​​മാ​​​യ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കു ജാ​​​മ്യം ല​​​ഭി​​​ക്കി​​​ല്ലാ​​​യി​​​രു​​​ന്നു. നാ​​​ലു​​​മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും ക​​​വ​​​ർ​​​ച്ച ചെ​​​യ്ത സ്വ​​​ർ​​​ണം എ​​​വി​​​ടെ​​​യെ​​​ന്നു ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന​​​തും ഗൗ​​​ര​​​വ​​​മാ​​​യ വി​​​ഷ​​​യ​​​മാ​​​ണ്.

പ​​​യ്യ​​​ന്നൂ​​​ർ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​നെ​​ക്കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ൾ മ​​​റു​​​പ​​​ടി പ​​​റ​​​യി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്താ​​​കെ സി​​​പി​​​എ​​​മ്മി​​​ന് മു​​ന്നൂ​​റി​​ലേ​​​റെ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ണ്ട്. അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​തു​​​വ​​​രെ മു​​​ന്നൂ​​​റ് കോ​​​ടി​​​യോ​​​ളം രൂ​​​പ പി​​​രി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കും.

പ​​​യ്യ​​​ന്നൂ​​​രി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി​​​ക്കാ​​​യി പാ​​​ർ​​​ട്ടി​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു മാ​​​ത്ര​​​മ​​​ല്ല ഫ​​​ണ്ട് പി​​​രി​​​ച്ച​​​ത്. ജ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​കൂ​​​ടി​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ്ട​​​തു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ പാ​​​ർ​​​ട്ടി​​​യി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​ണ്ണൂ​​​രി​​​ൽ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ മ​​​ത്സ​​​രി​​​ക്കു​​​മോ എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, സു​​​ധാ​​​ക​​​ര​​​ൻ എ​​​വി​​​ടെ മ​​​ത്സ​​​രി​​​ച്ചാ​​​ലും ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി. ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡാ​​​ണ് തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

   *🟨"സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ എൻപിആർ, എൻആർസി 
എന്നിവയിലേക്ക് കടക്കാനാണ് കേന്ദ്രശ്രമം*

 *സെൻസസിനൊപ്പം എൻപിആർ നടപ്പാക്കില്ല ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ*
തിരുവനന്തപുരം
സംസ്ഥാനത്ത് സെൻസസിന്റെ ഭാഗമായി ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രാജ്യത്ത്‌ അടുത്ത വർഷംമുതൽ നടക്കുന്ന സെൻസസ് നടപടികൾക്കൊപ്പം എൻപിആർ കൂടി നടത്തുമെന്ന അഭ്യൂഹം നിലനിൽക്കെയാണ്‌ നടപടി. ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ സുവ്യക്തമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് എൻഡിഎ-ഫ്‌ സർക്കാർ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 2019 ഡിസംബർ 20 മുതൽ നിർത്തിവച്ചതായും ഉത്തരവിലുണ്ട്. 2019-ൽ സെൻസസിനൊപ്പം എൻപിആർ നടപ്പിലാക്കാൻ കേന്ദ്രം ശ്രമിച്ചപ്പോഴാണ്‌ സംസ്ഥാനം ഉത്തരവിറക്കിയത്‌. കോവിഡ് കാരണം സെൻസസ്‌ നീണ്ടു. അതാണ്‌ അടുത്ത വർഷം നടക്കുക.

പൗരത്വ നിയമ ഭേദഗതിക്കെതിരെ(സിഎഎ) പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതാണ്‌. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്തതും കേരളമാണ്. ഈ നിലപാടിന്റെ തുടർച്ചയാണ് പുതിയ ഉത്തരവ്.

*​സെൻസസിലെ രാഷ്ട്രീയലക്ഷ്യം*
സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ), ദേശീയ പൗരത്വ രജിസ്‌റ്റർ (എൻആർസി) എന്നീ രാഷ്‌ട്രീയ ലക്ഷ്യങ്ങളിലേക്ക് കടക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിന്റെ
ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. സെൻസസിനൊപ്പം എൻപിആർ കൂടി തയ്യാറാക്കിയശേഷം എൻആർസിയിലേക്ക്‌ നീങ്ങാനാണ്‌ പദ്ധതി. ഇതിൽ സംശയിക്കപ്പെടുന്നവരെ മതിയായ രേഖകളില്ലെന്ന് ചൂട്ടിക്കാട്ടി എൻആർസിയിൽനിന്ന്‌ ഒഴിവാക്കും. അസമിൽ നടപ്പാക്കിയ എൻആർസി പ്രക്രിയയുടെ ഭാഗമായി 20 ലക്ഷം പേരാണ്‌ പൗരത്വ പട്ടികയിൽനിന്ന്‌ പുറത്തായത്‌."

   *🟨"അഗ്‌നി– 3 
മിസൈൽ 
പരീക്ഷണം 
വിജയം*
ബാലസോർ (ഒഡിഷ)
ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതും 3000 കിലോമീറ്റർ ദൂരപരിധിയുള്ളതുമായ അഗ്നി – 3 ബലിസ്റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സാധാരണ പരീക്ഷണ അഭ്യാസത്തിന്റെ ഭാഗമായാണ്‌ ഭൂതല – ഭൂതല മിസൈൽ പരീക്ഷിച്ചത്‌.

മിസൈല്‍ എല്ലാ പ്രവർത്തന, സാങ്കേതിക മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുവെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം അറിയിച്ചു. കൃത്യമായ പാതയിലൂടെ സഞ്ചരിച്ച മിസൈൽ നേരത്തെ നിശ്ചയിച്ചപോലെ ബംഗാള്‍ ഉള്‍ക്കടലില്‍പതിച്ചു."

    *🟨"ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ മാർച്ചിൽ നിരത്തിലേക്ക്*
ദുബായ് : നഗരഗതാഗതത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് ദുബായിൽ ഡ്രൈവറില്ലാ ടാക്സി സേവനം മാർച്ചിൽ ആരംഭിക്കുമെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം അറിയിച്ചു. റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്ന് 100 ടാക്സികളാണ് ആദ്യ ഘട്ടത്തിൽ നിരത്തിലിറക്കുന്നത്. ‘ഭാവിയിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ദുബായിക്ക് മികച്ചത് ഇനിയും വരാനുണ്ട്’ എന്ന് ശൈഖ് ഹംദാൻ പറഞ്ഞു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഡ്രൈവറില്ലാ ടാക്സി സംവിധാനം നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വേൾഡ് ഗവൺമെന്റ്സ് സമിറ്റ് 2026 നടക്കുന്ന മദീനത്ത് ജുമൈറയിലേക്കുള്ള യാത്രയിൽ ശൈഖ് ഹംദാൻ തന്നെ ഡ്രൈവറില്ലാ വാഹനത്തിൽ യാത്ര ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ബൈഡുവിന്റെ ‘അപ്പോളോ ഗോ’യുടെ വാഹനത്തിലാണ് അദ്ദേഹം സഞ്ചരിച്ചത്. ‘ഹാൻഡ്സ് ഓഫ് ഫ്യൂച്ചർ ഓൺ’ എന്ന കുറിപ്പോടെ യാത്രയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

ദുബായിലെ ഗതാഗതം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും ഉൾക്കൊള്ളുന്നതുമായതാക്കുകയാണ് ലക്ഷ്യമെന്ന്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ പറഞ്ഞു. ദീർഘകാല സുസ്ഥിര ഗതാഗത ദർശനം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

പോണി എ ഐ, ഉബർ, ബൈഡുവിന്റെ അപ്പോളോ ഗോ എന്നീ മൂന്ന് കമ്പനികളാണ് ആർടിഎയുമായി സഹകരിച്ച് ഡ്രൈവറില്ലാ ടാക്സി സേവനം നടത്തുന്നത്. ചൈനയ്ക്ക് പുറത്ത് അപ്പോളോ ഗോയുടെ ആദ്യ പ്രവർത്തനമാണിത്. അടുത്ത വർഷങ്ങളിൽ ആയിരത്തിലധികം വാഹനങ്ങളിലേക്ക് സേവനം വിപുലീകരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം."

    *🟨പാകിസ്ഥാനിൽ വൻ സ്ഫോടനം; 69 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്*
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ വൻ ചാവേർ സ്ഫോടനം. 69 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷെഹ്‌സാദ് ടൗൺ മേഖലയിലുള്ള തർലായ് ഇമാംബർഗ എന്ന ആരാധനാലയത്തിലായിരുന്നു സ്ഫോടനം. വെള്ളിയാഴ്ച നമസ്കാരത്തിനായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ ചാവേർ ആക്രമണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

കർബല ദുരന്തത്തിന്റെ സ്മരണയ്ക്കായി ഷിയാ മുസ്‌ലിങ്ങൾ ഒത്തുകൂടുകയും ചടങ്ങുകൾ നടത്തുകയും ചെയ്യുന്ന സ്ഥലമാണ് ഇമാംബർഗ അല്ലെങ്കിൽ ഇമാംബാദ എന്നറിയപ്പെടുന്ന ആരാധനാലയം.

സ്ഫോടനത്തിന് തൊട്ടുപിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഫോറൻസിക്, മെഡിക്കൽ സംഘങ്ങൾ ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. സ്ഫോടന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ കാണാം."

"സംഭവത്തെത്തുടർന്ന് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പിംസിലേക്കും പോളിക്ലിനിക്കിലേക്കും മാറ്റി.

ഉസ്ബെകിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ചാവേർ ആക്രമണം ഉണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുമായി പാകിസ്ഥാൻ സുരക്ഷാ സേന ഏറ്റുമുട്ടുകയും ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ ഇസ്ലാമാബാദിലുണ്ടാകുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. നവംബറിൽ ഇസ്ലാമാബാദ് കോടതി സമുച്ചയത്തിലുണ്ടായ കാർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതും ചാവേർ ആക്രമണമായാണ് കണക്കാക്കിയത്."

    *🟨ഒബാമയെയും ഭാര്യയെയും അധിക്ഷേപിച്ച് ട്രംപ്; കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ പങ്കുവെച്ചു*
വാഷിങ്ടൺ ഡി സി: മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അധിക്ഷേപകരമായ ദൃശ്യങ്ങളുള്ളത്. 2020ലെ തെരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിംഗ് സിസ്റ്റംസ് എന്ന കമ്പനി കൃത്രിമം കാണിച്ചാണ് തന്നെ പരാജയപ്പെടുത്തിയത് എന്ന വ്യാജ ആരോപണങ്ങൾ വീഡിയോയിൽ ട്രംപ് ആവർത്തിക്കുന്നുണ്ട്.

വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച തരത്തിലുള്ളത്. നിരവധി പേർ ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ബരാക് ഒബാമയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടുത്ത സഹായിയുമായ ബെൻ റോഡ്‌സും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് ചരിത്രത്തിലെ ഒരു "കറ"യായി അറിയപ്പെടുമെന്നും അദ്ദേഹത്തിന്റെ അനുയായികൾ വംശീയവാദികളാണെന്നും റോഡ്‌സ് ആരോപിച്ചു.

മുമ്പും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് ലോകനേതാക്കളെ ട്രംപ് പരിഹസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബരാക് ഒബാമ ഓവൽ ഓഫീസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നതും ഓറഞ്ച് ജയിൽ വസ്ത്രം ധരിച്ച് അഴികൾക്കുള്ളിൽ നിൽക്കുന്നതുമായ എഐ വീഡിയോ ട്രംപ് പങ്കുവെച്ചിരുന്നു. പിന്നീട്, കറുത്തവർഗ്ഗക്കാരനായ ഡെമോക്രാറ്റിക് നേതാവ് ഹക്കിം ജെഫ്രീസിനെ മെക്സിക്കൻ തൊപ്പി ധരിപ്പിച്ചുകൊണ്ടുള്ള എഐ ക്ലിപ്പും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു 
അമേരിക്കൻ ചരിത്രത്തിലെ ഏക കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റാണ് ബരാക് ഒബാമ. 2024ലെ തെരഞ്ഞെടുപ്പിൽ
ട്രംപിന്റെ എതിരാളിയായിരുന്ന കമല ഹാരിസിനെ ഒബാമ ശക്തമായി പിന്തുണച്ചിരുന്നു.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍