വികസനമുന്നേറ്റ ജാഥയ്ക്കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം.

കൊടുവള്ളി :സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം. മുക്കത്തെ സ്വീകരണത്തിനുശേഷം കൊടുവള്ളിയിലെത്തിയ ജാഥയെ മണ്ഡലാതിർത്തിയായ കൊടുവള്ളി നഗരസഭയിലെ കുറുങ്ങാട്ടക്കടവ് പാലത്തിന് സമീപം സ്വീകരിച്ച് ജില്ലാ മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരകേന്ദ്രമായ കൊടുവള്ളിയിലേക്ക് ആനയിച്ചു. കൊടുവള്ളി ടൗണിൽ നിന്നും നൂറ് മീറ്റർ അകലെ നിന്ന് ജാഥാ ക്യാപ്ടനെ തുറന്ന ജീപ്പിൽ ശിങ്കാരിമേളം, ബാൻ്റ് മേളം തുടങ്ങിയ വാദ്യമേളങ്ങളോടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.
സ്വീകര യോഗത്തിൽ വായോളി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ എം വി ഗോവിന്ദൻ മാസ്റ്റർ, ജാഥാംഗങ്ങളായ സന്തോഷ് കുമാർ എംപി , എ ജെ ജോസഫ്,മനയത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ബാബു സ്വാഗതം പറഞ്ഞു. പി ടി എ റഹീം എംഎൽഎ, മുൻ എംഎൽഎ കാരാട്ട് റസാഖ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സലീം മടവൂർ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍