കട്ടിപ്പാറ അംബേദ്കര്‍ ഗ്രാമം പദ്ധതി മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.
കട്ടിപ്പാറ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ 2021–22 വർഷത്തെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിച്ച കട്ടിപ്പാറ ചമലിൽ അംബേദ്കർ നഗറിന്റെ ഉദ്ഘാടനം പട്ടിക ജാതി-വർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവാന്മാരാകാനും അവ ഉപയോഗപ്പെടുത്താനും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സാധിക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് നാട് വേഗത്തില്‍ വളരുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഇതിനൊപ്പം ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലും സ്ത്രീ ശാക്തീകരണത്തിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പട്ടികജാതി വികസന കോര്‍പ്പറേഷന്‍ മുഖേന നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍