നസ്രത്ത് യുപി സ്കൂൾ അമ്പതാം വാർഷിക ആഘോഷം
കട്ടിപ്പാറ :മലയോര കുടിയേറ്റ മേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തു പകർന്നു നൽകുന്ന കട്ടിപ്പാറ നസ്രത്ത് യുപി സ്കൂളിന്റെ അമ്പതാം വാർഷിക ആഘോഷം താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.കട്ടിപ്പാറ ടൗണിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ വിശിഷ്ട വ്യക്തികളെ സ്വീകരിച്ചുകൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടികളോടെ സ്കൂൾ അങ്കണത്തിൽ പ്രവേശിച്ചു തുടർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലസി സ്വാഗതം പറഞ്ഞു താമരശ്ശേരി രൂപതാ മെത്രാൻ അഭിവന്ദ്യ മാർറെമീജിയോസ് ഇഞ്ചനാനിയിൽ ജൂബിലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ റവ. ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സജിന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി പ്രഥമ ഹെഡ്മാസ്റ്റർ ടി ജെ മാത്യു, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രേംജി ജെയിംസ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഫീറ പൂലോട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ്, വാർഡ് മെമ്പർ ജംസീന അസീസ്, പൂർവവിദ്യാർഥിയും ജനപ്രതിനിധിയുമായ നിതീഷ് കല്ലുള്ളതോട് കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബെസി കെ.യു നസ്റത്ത് എൽ. പി. സ്കൂൾ മൂത്തോറ്റിക്കൽ ഹെഡ്മിസ്ട്രസ് ചിപ്പി രാജ്, മുൻ ഹെഡ്മാസ്റ്റർ പോൾ സാർ, പിടിഎ പ്രസിഡണ്ട് ഷാനിഷ് ചാണ്ടി, എം പി.ടി എ പ്രസിഡൻറ് ബിന്ദു ബൈജു, സ്കൂൾ ലീഡർ കുമാരി ആരാധ്യ കെ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്ന മാത്യു സാറിനെ അഭിവന്ദ്യ പിതാവ് പൊന്നാട അണിയിച്ചു, മെമെന്റോ നൽകി ആദരിച്ചു ഈ അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയവിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തു. തുടർന്ന് കട്ടിപ്പാറ നസ്രത്ത് യുപി സ്കൂൾ ജൂബിലി സപ്ലിമെന്റ് "സുവർണ സമാചാർ " മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പ്രകാശനം ചെയ്തു ഉപഹാരസമർപ്പണവും നിർവഹിച്ചു സ്റ്റാഫ് പ്രതിനിധി സുസ്മി മേരി ജോസ് നന്ദി അർപ്പിച്ച് സംസാരിച്ചു പിന്നീട് കുട്ടികളുടെ കലാപരിപാടികളും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗീത നിശയും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍