പ്രതിഷേധത്തിനിടെ കെ എസ് യു പ്രവർത്തകരുടെ കയ്യേറ്റം; മന്ത്രി വീണ ജോർജിന് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെ കയ്യേറ്റം ചെയ്ത് കെ എസ് യു പ്രവർത്തകർ. കെ എസ് യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് കയ്യേറ്റമുണ്ടായത്. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വന്ദേഭാരത് എക്‌സ്പ്രസിൽ കയറാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് അടുത്ത് വെച്ചാണ് കെ എസ് യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചത്. പോലീസ് വലയം ഭേദിച്ചാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. മന്ത്രിക്കൊപ്പം സംഭവം നടക്കുമ്പോൾ സ്പീക്കർ എഎൻ ഷംസീറും ഉണ്ടായിരുന്നു

കണ്ണൂരിൽ വിവിധ പരിപാടികൾക്കായാണ് മന്ത്രി എത്തിയത്. ഈ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് പ്രതിഷേധമുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന രീതിയിലേക്ക് പ്രതിഷേധം വഴിമാറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍