കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഇടതുപക്ഷ അംഗങ്ങൾ ഘരാവോ ചെയ്തു.
താമരശ്ശേരി: പ്രവർത്തനക്ഷമമായ ഹൈമാസ്സ് -ലോമാസ്സ് ലൈറ്റുകളുടെയും തെരുവ് വിളക്കുകളുടെയും അഭാവം മൂലം ഇരുട്ടിലായ കട്ടിപ്പാറയുടെ അവസ്ഥ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി നൗഷാദലിയെ എൽ. ഡി. എഫ് ജനപ്രതിനിധികൾ ഘരാവോ ചെയ്തു.പഞ്ചായത്ത് പരിധിയിലെ പല ഹൈമാസ്-ലോമാസ്സ് ലൈറ്റുകളും മറ്റു തെരുവ് വിളക്കുകളും വർങ്ങളായി പ്രവർത്തനരഹിതമാണ്. ഈ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം.മണിക്കൂറുകളോളം നീണ്ട സമരം താമരശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് അവസാനിച്ചത് .
പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ടു സെക്രട്ടറി രേഖ മൂലം ഉറപ്പ് നല്കാത്ത പക്ഷം സമരം അവസാനിപ്പിക്കില്ലന്ന് സമരക്കാർ അറിയിച്ചതിനെ തുടർന്ന് ഈ മാസം തന്നെ ഈ വിഷയത്തിൽ നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി എഴുതി നൽകി.ജനുവരി 15 ന് ചേർന്ന ഭരണസമിതി യോഗം ഈ വിഷയം ചർച്ച ചെയ്തിരുന്നുവെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടാകാത്തതാണ് ഇത്തരമൊരു സമരത്തിലേക്ക് ത്തിലേക്ക് നയിച്ചത്. ഭരണപക്ഷ അംഗങ്ങൾ ഈ വിഷയത്തോട് മുഖം തിരിഞ്ഞ സമീപനമാണ് കാണിക്കുന്നതെന്ന് എൽഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. നിധീഷ് കല്ലുള്ളതോട്, പി. സി. തോമസ്, കെ. ടി. മുഹമ്മദാലി,കെ. സി. ലെനിൻ,എൻ. അഖിൽ, അയൂബ് കാറ്റാടി, സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍