ലഹരിക്കെതിരെ ‘ താമരശ്ശേരി ചുങ്കത്ത് വിളംബര ജാഥ നടത്തി
താമരശ്ശേരി: താമരശ്ശേരി ചുങ്കം മേഖലയിൽ വ്യാപിച്ച് വരുന്ന മയക്ക് മരുന്ന് ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ ഇത്തരം സംഘങ്ങൾക്കുള്ള ശക്തമായ താക്കീതായി മാറി. താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പരിസരത്ത് നിന്നും ആരംഭിച്ച ജാഥ ചെക്പോസ്റ്റ് ചുറ്റി ചുങ്കം ജംഗ്ഷനിൽ സമാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മെമ്പർമാർ രാഷ്ട്രീയ മത, സാമൂഹിക, വ്യാപാര മേഖലയിലുള്ള പ്രതിനിധികൾ ജനകീയ സമിതി പ്രവർത്തകരടക്കം നൂറ് കണക്കിനാളുകൾ വിളംബര റാലിയിൽ സംബന്ധിച്ചു.തുടർന്ന് ചുങ്കം അങ്ങാടിയിൽ നടന്ന പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി ഉദ്ഘാടനം നിർവ്വഹിച്ചു.നാട്ടിൽ വർദ്ധിച്ച് വരുന്ന ലഹരി വിൽപന സംഘങ്ങൾക്കെതിരെ പോലീസ് - എക്‌സൈസ് വകുപ്പുകളുമായി യോജിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. വാർഡുകൾ കേന്ദ്രീകരിച്ച് ജാഗ്രത സ്കോഡുകൾ രൂപീകരിക്കുമെന്നും പ്രസിഡൻ്റ് സൂചിപ്പിച്ചു.ജനകീയ സമിതി ചെയർമാനും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ വി.കെ വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ സുനിൽ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നവാസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഗിരീഷ് കുമാർ, ബിന്ദു ആനന്ദ്, ഷീജ ദിലീപ്, കാവ്യ വി.ആർ, രത്നവല്ലി, സി.കെ.വേണുഗോപാൽ, സി.ഹുസൈൻ, പി.ഉല്ലാസ്കുമാർ, ഷംസീർ എടവലം, പി.സി.റഹീം മാസ്റ്റർ, ചന്ദ്രൻ മൂന്നാം തോട്, പി.എം സാജു, റാഷി താമരശ്ശേരി, സി.കെ.നൗഷാദ്, എക്സൈസ് ഓഫിസർ ഷാജു, നാസർ കമ്മട്ടിയേരി, ശ്രീധരൻ മേലേ പാകത്ത്.ജോസ് തുണ്ടത്തിൽ,ഭാസ്കരൻ കയ്യലിക്കുന്ന്, പി.കെ.മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ഫാസിൽ കാഞ്ഞിരത്തിങ്ങൽ, നവാസ്.സി കെ, ബാവഹാരിസ്, നോനിഷൗക്കത്ത്, രാജേഷ്,ബാപ്പു സിറ്റി, സന്തോഷ് കുമാർ, സാലി ചുങ്കം, നദീർ ചുങ്കം, പി.ടി.ബഷീർ, കോയമോൻ തുടങ്ങിയവർ റാലിക്ക് നേതൃത്യം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍