ചലഞ്ച് വി ഒ ടി വോളിബോൾ ;ഇൻസാറ്റ് കോരങ്ങാട് ജേതാക്കൾ
വെട്ടിഒഴിഞ്ഞ തോട്ടം :ചലഞ്ച് വി ഒ ടി സംഘടിപ്പിച്ച 6 ആമത് വോളിബോൾ ടൂർണ്ണമെന്റിന് ആവേശം നിറഞ്ഞ അന്ത്യം .
ഒരാഴ്ചക്കാലം വോളിബോൾ പ്രേമികൾക്ക് ആഘോഷ സായാഹ്നംങ്ങൾ സമ്മാനിച്ച ടൂർണ്ണമെന്റ് ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവി ൽ ആതിഥേയരായ ചലഞ്ച് വി ഒ ടി യെ പരാജയപ്പെടുത്തി ഇൻസാറ്റ് കോരങ്ങാട് വിജയികളായി.
കളി മികവിലും വൻ ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായ ടൂർണ്ണമെന്റിന്റെ സമ്പൂർണ്ണ വിജയം ടൂർണ്ണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീമംഗങ്ങൾക്കും കാണികൾക്കും സമർപ്പിക്കുന്നുവെന്ന് സ്വാഗത പ്രസംഗത്തിൽ ക്ലബ് ജ : സെക്രട്ടറി സംഷീർ എ പി യും
യോഗാധ്യക്ഷൻ ക്ലബ് പ്രസിഡന്റ് അഷ്‌റഫ് പി വി യും അറിയിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ്
സജീന ടീച്ചർ ഉത്ഘാടനം ചെയ്തു .
1996 ലെ ചലഞ്ച് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സ്ഥാപക സെക്രട്ടറി കെ കെ എം ഹനീഫയെ ചടങ്ങിൽ
ആദരിച്ചു .
പ്രസിഡന്റ് സജീന ടീച്ചറും വാർഡ് മെമ്പർ നസീമ അസീസും ചേർന്ന് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.
ക്ലബ് ട്രഷറർ ജുനൈസ് വി കെ നന്ദി അറിയിച്ചു സംസാരിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍