താമരശ്ശേരി ഫെസ്റ്റിൽ വത്യസ്തമായ "ഡ്രോയിങ് വിത്ത് സോങ് "
താമരശ്ശേരി :താമരശ്ശേരി ഫെസ്റ്റിൽ ഇന്നലെ വത്യസ്തമായ "ഡ്രോയിങ് വിത്ത് സോങ് " എന്ന കലാപരിപാടി അരങ്ങേറി.
താമരശ്ശേരിയുടെ കലാകാരനും മലയാള സിനിമയിൽ കലാ സംവിധായക സഹായിയായും പരസ്യചിത്രങ്ങൾക്ക് പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചു വരുന്ന ആർട്ടിസ്റ്റ് അനിതാബ് താമരശ്ശേരിയാണ് ഒരു പാട്ട് അവസാനിക്കുന്നതിനു മുൻപ് എക്കാലത്തും മലയാളി മറക്കാത്ത നടൻ... താമരശ്ശേരിയെ ഒറ്റ സിനിമ ഡയലോഗിൽ ലോക മലയാളികൾ ഓർത്തുവെക്കുന്ന സ്ഥലമായി മാറ്റിയ കുതിരവട്ടം പപ്പുവിനെ ബ്ലാക്ക് ക്യാൻവാസിൽ പകർത്തിയത്. ഗായകനായ സജീവ് കോരങ്ങാടും സംഘവുമാണ് ഗാനം ആലപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍