എ.ഐ & റോബോട്ടിക്സ് ഏകദിനശില്പശാലയുമായി എം.ജെ.

ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിൽ  എ.ഐ & റോബോട്ടിക്സ് ഏകദിനശില്പശാല നടത്തുന്നു. ശില്പശാലയിൽ ലിറ്റിൽ സയിന്റിസ്റ്റ് ഹേബൽ അൻവർ പങ്കെടുക്കും. 
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ശില്പശാലയിൽ മൂന്ന് സെഷനുകളാണ് ഉണ്ടാവുക. ആദ്യ സെഷൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസും രണ്ടാമത്തെ സെഷൻ റോബോട്ടിക്സുമാണ്. മൂന്നാമത്തെ സെഷനിൽ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്  ഉപകരണങ്ങളുടെ നിർമ്മാണപരിശീലനവും ഉണ്ടാവും.  ഫെബ്രുവരി 16 തിങ്കളാഴ്ച നടക്കുന്ന വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. പരിമിതമായ സീറ്റുകൾ മാത്രം. 

കൂടുതൽ വിവരങ്ങൾക്ക് :         8606816585
9497865961

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍