താലൂക്ക് ആശുപത്രിയിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി.
താമരശ്ശേരി:ശ്രീ സത്യസായി സേവാ സമിതി,താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെ ദത്തെടുത്ത വാർഡിലേക്ക് ജനൽ കർട്ടൻ, തലയണ, കവർ, ബെഡ് ഷീറ്റ് എന്നിവ സമർപ്പിച്ചു.
ശ്രീ സത്യസായി സേവാ സംഘടന കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി. പി. അജിത്ത് കുമാറിൽ നിന്ന് സൂപ്രണ്ട് ഡോ. എൻ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി.
ചടങ്ങിൽ സീനിയർ നേഴ്സിംഗ് ഓഫീസർ സാലി. കെ. എം,, മഞ്ജുഷ,കൺവീനർ എ.ഗിരിജാക്ഷൻ, കെ.സതീശൻ, ഇ.ശ്രീധരൻ, ടി. ടി. ഭാസ്കരൻ,സി. കെ. കൃഷ്ണൻ, ടി. ബി ജിത്തു.കെ.കുമാരൻ, പ്രഭാവതി, സാവിത്രി, പ്രജീഷ്. വികെ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍