താമരശ്ശേരി ചുങ്കത്ത് സായാഹ്ന ബാങ്കിന്റെയും നവീകരിച്ച ശാഖയുടെയും ഉദ്ഘാടന സ്വാഗത സംഘം രൂപീകരിച്ചു.
താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചുങ്കത്ത് നവീകരിച്ച ശാഖയും സായാഹ്ന ബാങ്കും ആരംഭിക്കുന്നതിനോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു.
മാർച്ച് 3-ന് രാവിലെ 10 മണിക്ക് കേരള ബാങ്ക് ചെയർമാൻ പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടനം വിജയകരമാക്കുന്നതിനായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
പി. ബിജുവിനെ ചെയർമാനായും പി.എം. അബ്ദുൽ മജീദിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.
ബാങ്ക് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി കെ.വി. അജിത, മുൻ സീനിയർ ബാങ്ക് ഡയറക്ടർ ടി.കെ. തങ്കപ്പൻ മാസ്റ്റർ, മുൻ ഡയറക്ടർ എ.പി. സജിത്ത്, നാലാം വാർഡ് ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. വിജിത്ത്, കെ.വി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍