പഞ്ചായത്ത് തല കായികമേള

താമരശ്ശേരി:താമരശ്ശേരി ഗ്രാമ പഞ്ചായത്ത് എൽ പി വിഭാഗം കുട്ടികളുടെ കായികമേള  (ചാലക്കര)ജി എം യു പി സ്കൂളിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.താമരശ്ശേരി എ ഇ ഒ പൗളി മാത്യു വിശിഷ്ടാതിഥിയായി പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് മെമ്പർ അഞ്ച്ദുൽ റഷീദ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ ആർ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഗഫൂർ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീറ,പിടിഎ പ്രസിഡൻ്റ് ഫസൽ എഎം,കെടവൂർ MMALPS ഹെഡ്മിസ്ട്രസ് ദിൽഷ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.പള്ളിപ്പുറം ജി എംയുപി സ്കൂൾ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ സ്വാഗതവും PEC കൺവീനർ റോസമ്മ ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.AMLPS പൂനൂർ ഒന്നാംസ്ഥാനവും ജി എൽ പി എസ് കോരങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മേള ഏറെ ശ്രദ്ധിക്കപ്പെട്ടു.