ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു.

പത്തനംതിട്ട ഗവ. ജനറൽ ആശുപത്രിയിലാണ് സംഭവം.
മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്. 

തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി കെട്ടിടത്തിന് സമീപത്തെ പ്ലാവിൽ നിന്നാണ് ഗംഗാധരൻ നായരുടെ തലയിൽ ചക്ക വീണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍