ബസ്സ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി ലഭിച്ചു.
കട്ടിപ്പാറ ടൗണിൽ ബസ്സ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി ലഭിച്ചു. മലപുറം - തലയാട് റോഡിൽ കട്ടിപ്പാറ ടൗണിൽ റോഡ് വീതി കൂട്ടുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് പൊളിച്ചു മാറ്റിയ ബസ്സ് സ്റ്റോപിന് പകരമായി പുതിയ ബസ്സ് വെയിറ്റിങ്ങ് ഷെഡ് നിർമ്മിക്കുന്നതിനു വേണ്ടി ടൗണിൻ്റെ ഹൃദയഭാഗത്ത് . പറപ്പള്ളിൽ തോമസ് കുടുംബം സൗജന്യമായി സ്ഥലം സംഭാവന ചെയ്തു. താമരശ്ശേരി താലൂക്ക് വികസന സമിതി അംഗങ്ങളായ കെ.വി. സെബാസ്റ്റ്യൻ .സലിം പുല്ലടി. കട്ടിപ്പാറ സഹകരണ ബാങ്ക് പ്രസിഡണ്ട് സിബി ഫ്രാൻസിസ് എന്നിവരുടെ ശ്രമഫലമായിട്ടാണ് സ്ഥലം ലഭ്യമായത്. പ്രസ്തുത സ്ഥലം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍