അമ്പായത്തോട്‌ സ്‌കൂൾ ഗോൾഡൻ ജൂബിലി;ലോഗോ പ്രകാശനം നടത്തി.

താമരശ്ശേരി:അമ്പായത്തോട്‌ എ എൽ പി സ്‌കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ പേരും ലോഗോയും 'ഗോൾഡൻ വൈബ്സ് ' പ്രകാശനം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ ആർ രാജൻ നിർവ്വഹിച്ചു.വിദ്യാർത്ഥികളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നുമായി ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നുമാണ് പേര് തെരെഞ്ഞെടുത്തത്.
 ചടങ്ങിൽ താമരശ്ശേരി എ ഇ ഒ പൗളി മാത്യു മുഖ്യാഥിതിയായി പങ്കെടുത്തു.വാർഡ് മെമ്പർമാരായ അയൂബ് കാറ്റാടി,എൻ അഖിൽ ഹെഡ് മാസ്റ്റർ കെ കെ മുനീർ,പി ടി എ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ,എ ടി ഹാരിസ്,കെ കെ ജലീഷ്,കെ ആർ ബിജു,അൻഷാദ് മലയിൽ ബേനസീറ ,എ ടി സകരിയ എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍