ഉപജില്ല എൽ.പി കായികമേള; ഐ യു എം എൽ കന്നൂട്ടിപ്പാറ ജേതാക്കൾ
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന താമരശ്ശേരി ഉപജില്ല എൽ പി കായികമേളയിൽ
43 പോയിന്റ് നേടി ഐ യു എം എൽ പി സ്കൂൾ കന്നൂട്ടിപ്പാറ ഓവറോൾ ചാമ്പ്യന്മാരായി.21 പോയിന്റ്കൾ വീതം നേടി എ കെ ടി എം സ്കൂൾ മണൽവയൽ,
ജി എൽ പി സ്കൂൾ കോരങ്ങാട് എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു.
ചാമ്പ്യൻമാർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പൗളി മാത്യൂ വിതരണം ചെയ്തു. ഉപജില്ലാ എച്ച് എം ഫോറം കൺവീനർ ദിൽഷ ടീച്ചർ, സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ മാത്യൂ ആശംസകൾ നേർന്നു.
സിപി സാജിദ് സ്വാഗതവും
സബ്ജില്ലാ സെക്രട്ടറി എബിമോൻ മാത്യു നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍