കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു
കോഴിക്കോട്: വലിയങ്ങാടിയില്‍ വീണ്ടും അപകടം. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണു. ഇരുപതിലധികം പേര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് അടര്‍ന്നുവീണത്. താമസക്കാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ആര്‍ക്കും പരുക്കില്ല.
വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്. കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണ് നാലുപേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു കെട്ടിടത്തിന്റെ സ്ലാബ് കൂടി അടര്‍ന്നുവീണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍