പ്രതിഭാ സംഗമവും യുപി ഫെസ്റ്റും സംഘടിപ്പിച്ചു
വടകര | മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും യുപി ടെസ്റ്റിംഗ് വിവിധ പരിപാടികളുടെ ഉദ്ഘാടനവും ഫെബ്രുവരി 11 നു നടന്നു..
സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപയുടെ നീന്തൽകുളം പ്രവൃത്തി ഉദ്ഘാടനം, ex എംപി എളമരം കരീം ഫണ്ടിൽ നിന്ന് നൽകിയ 25 ലക്ഷം രൂപയുടെ ഐടി ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം, ബാങ്ക് ഓഫ് ബറോടയുടെ കുടിവെള്ള പദ്ധതി ഉദ്ഘാടനം എന്നിവ ഓൺലൈനായി ബഹുമാനപെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ പി കുഞ്ഞമ്മ കുട്ടി മാസ്റ്റർ അധ്യക്ഷനായി.
പ്രതിഭ സംഗമത്തിൽ ഫിലിം ആർട്ടിസ്റ്റ് ഇർഷാദ് മുഖ്യാതിഥിയായി എത്തി.
കലാകായിക ശാസ്ത്രമേളകളിൽ മുൻകാലങ്ങളിൽ നേടിയെടുത്തതിനേക്കാൾ മികവാർന്ന നേട്ടങ്ങൾ നേടിയ വിദ്യാർത്ഥി പ്രതിഭകളെ പ്രതിഭാ സംഗമത്തിൽ വച്ച് അനുമോദിച്ചു. രാവിലെ 10 മണി മുതൽ 5 മണി വരെ യുപി വിഭാഗത്തിലെ കുട്ടികളുടെ കലാപരിപാടികളോടുകൂടി യുപി ഫെസ്റ്റ് നടത്തി.
പ്രതിഭാ സംഗമത്തിൽ സ്കൂൾ മാനേജർ എം നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ടി കെ അഷ്റഫ് പി പി പ്രഭാകരൻ മാസ്റ്റർ എൽ വി രാമകൃഷ്ണൻ, കെ കെ ദിനേശൻ തുടങ്ങിയവർ പരിപാടിയിൽ പങ്കുചേർന്നു. പരിപാടിയിൽ എൻ നിതിൻ നന്ദി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍