മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടില്‍ മുഹമ്മദ് അനസ് ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 19നാണ് പ്രതി 15 വയസ് മാത്രമുള്ള പെണ്‍കുട്ടിയുടെ നല്ലളത്തുള്ള വീട്ടില്‍ കയറി അതിക്രമം നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍