ഹജ്ജ് വിളംബരം ചെയ്യുന്നത് തൗഹീദിൻ്റെ സന്ദേശം - വിസ്ഡം
ഉള്ള്യേരി : പരിശുദ്ധ ഹജ്ജ് കർമ്മം വിളംബരം ചെയ്യുന്നത് ഏകദൈവാരാധനയുടെ സന്ദേശമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ഉള്ള്യേരിയിൽ സംഘടിപ്പിച്ച ഹജ്ജ് പഠനകേമ്പ് അഭിപ്രായപ്പെട്ടു. ഉള്ള്യേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി കേമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സഅഫർ സാദിഖ് മദീനി, മുജീബ് മൗലവി കോടത്തൂർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കെ.അബ്ദുൽ നാസർ മദനി, വി.വി ബഷീർ, ഒ. റഫീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍