ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സുബൈർ പൂനൂരിനെ ആദരിച്ചു.
കോളിക്കൽ: മലബാർ വന്യജീവി സങ്കേതത്തിലെ പക്ഷികളെ കുറിച്ചുള്ള പഠനത്തിന് ഭാരതി ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ: സുബൈർ പൂനിരിനെ പൂനൂർ ടൂറിസ്റ്റർ ഗ്രൂപ്പ് ആദരിച്ചു. മർക്കസ് ഹയർ സെക്കൺഡറി ജന്തുശാസ്ത്ര അധ്യാപകനാണ്. തമിഴ്നാട് ഗവർണർ ആർ എൻ രവിയിൽ നിന്നാണ് ഡേക്ടറേറ്റ് ഏറ്റുവാങ്ങിയത്.
ആദരിക്കൽ ചടങ്ങിൽ അബ്ദുൽ കരീം കെ ടി അധ്യക്ഷത വഹിച്ചു. ജാഫർ കോളിക്കൽ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജാഫർ മാസ്റ്റർ, കെ.എ ടി എ. സംസ്ഥാന സെക്രടറി സാജിദ് എം.എ., സലീം വട്ടക്കണ്ടി, സി.പി റഷീദ് പൂനൂർ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.സലീം വേണാടി സ്വാഗതവും കരീം വി ഒ ടി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍