താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മീ നരസിംഹമൂർത്തി- ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മീ നരസിംഹമൂർത്തി- ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്  കൊടിയേറി. 
 ബ്രഹ്മശ്രീ. പാടേരി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ
 പൂജാദികർമ്മങ്ങൾക്ക് ശേഷം  ബ്രഹ്മ ശ്രീ പാടേരി നവീൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് അത്താഴ പൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, കൊടിയേറ്റിനോടനുബന്ധിച്ച് ശ്രീ പോർക്കലി ഭഗവതി ശ്രീകോവിൽ പുനർനിർമ്മിച്ച . സുനിൽകുമാർ ആചാരി ചേവരമ്പലം, മുൻമേൽ ശാന്തി കെ. നാരായണൻ നമ്പൂതിരി കല്ലറഇല്ലം, ക്ഷേത്രം ദേശആചാരി .സി.കെ.വാസു എന്നിവരെ ആദരിച്ചു . 
പരിപാടികൾക്ക് മേൽശാന്തിമാരായ  കരുവാറ്റ ഇല്ലം ബാബു നമ്പൂതിരി, കല്ലൂർ ഇല്ലം വാസുദേവൻ നമ്പൂതിരി, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ബാലകൃഷ്ണൻ കോട്ടക്കുന്ന്,സെക്രട്ടറി ശ്രീധരൻ മേലെപ്പാത്ത്, ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ സുമേഷ് കോരങ്ങാട്, ജനറൽ കൺവീനർ .ബിജു.കെ .കെ ട്രഷറർ ഷിജിത്ത് കുന്നും പുറത്ത് മുൻക്ഷേത്ര പ്രസിഡൻ്റ് ശ്രീ. രാമനുണ്ണിനായർ വാഴാ മ്പറ്റ ശ്രീപോർക്കലി ചാരിറ്റബിൾ ട്രസ്റ്റ്, ക്ഷേത്രം മാതൃസമിതി, സേവാ സമിതി, സനാതന സാംസ്കാരിക സമിതി, ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍