ത്രിതല പഞ്ചായത്ത് സാരഥികൾക്കുള്ള സ്വീകരണവും, കട്ടിപ്പാറ ടൗൺ വികസന രേഖ കൈമാറ്റവും

കട്ടിപ്പാറ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് സാരഥികൾക്കുള്ള സ്വീകരണവും, കട്ടിപ്പാറ ടൗൺ വികസന രേഖ കൈമാറ്റവും യൂണിറ്റ് പ്രസിഡണ്ട് സി.കെ.സി അസൈനാറിൻ്റെ അദ്ധ്യക്ഷതയിൽ കെ.വി. വി. ഇ. എസ് -ജില്ലാ പ്രസിഡണ്ട് ബാപ്പുഹാജി നിർവഹിച്ചു. താരാ അബ്ദുറഹിമാൻഹാജി, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജിന ടീച്ചർ, വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ്, ജില്ലാ പഞ്ചായത്തഗം പി.ജി.മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തഗം ജിൻസി തോമസ് , ബിന്ദു സന്തോഷ്, നുഷ്ഹത്ത് ടീച്ചർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, ചെയർപേഴ്സൺ ജംഷിന വി. കെ , സുഫീറ, വാർഡ് മെംബർമാർ , നിധീഷ്, കെ. സി.ലെനിൻ. അയൂബ് , ജെംസീന അസിസ്', യൂണിറ്റ് സെക്രട്ടറി താജുദീൻ, പി. ഏ. ലത്തീഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജന.. സെക്രട്ടറി എ.കെ. ലോഹിതാക്ഷൻ സ്വാഗതവും ട്രഷറർ വി.സി അഷ്റഫ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍