10 വയസ്സുകാരിയെ പീഡിപ്പിച്ച 77കാരന് 120 വര്‍ഷം കഠിനതടവ്; കൊല്ലം സ്‌പെഷല്‍ കോടതിയുടെ വിധി


കൊല്ലം: പത്തു വയസ്സുകാരിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ 77കാരന് 120 വര്‍ഷം കഠിനതടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിനാട് ചെറുമൂട്‌ചേരി നാട്ടുവാതുക്കല്‍ അജയ ഭവനില്‍ നെല്‍സനെയാണ് കൊല്ലം സ്‌പെഷല്‍ കോടതി ജഡ്ജി സമീര്‍ എ. ശിക്ഷിച്ചത്.

2020 മുതല്‍ 2022 വരെയുള്ള കോവിഡ് കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവ് ജോലിക്ക് പോകുന്ന സമയത്ത്, പിതാവിന് മദ്യം നല്‍കി മയക്കിക്കിടത്തിയാണ് പ്രതി പീഡനം നടത്തിയിരുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ഈ ക്രൂരത ഒടുവില്‍ കുട്ടിയുടെ അധ്യാപകന്‍ ഇടപെട്ടതോടെയാണ് പുറംലോകമറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍