പള്ളിപ്പുറം എ.എൽ പി സ്കൂൾ 102 ആം വാർഷികവും നഴ്സറി വാർഷികാഘോഷവും സംഘടിപ്പിച്ചു

താമരശ്ശരി - പള്ളിപ്പുറം. എ.എൽ പി സ്കൂൾ 102 ആം വാർഷികവും നഴ്സറി വാർഷികാഘോഷവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉൽഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. റസീന സി യ്യാലി നിർവ്വഹിച്ചു. നാട്ടിൽ കലാകായിക താരങ്ങളെ വളർത്തി എടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച് അവരെ പ്രാപ്തരാക്കുന്നതിന്ന് ലോവർ പ്രൈമറി സ്കൂളുകൾഗണ്യമായ പങ്കാണ് പ്രാഥമികതലത്തിൽ നൽകുന്നതെന്ന് പ്രസിഡണ്ട് ഉൽഘാടന പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. വാർഡ് മെംബർ ഖദീജ സത്താർ മുഖ്യപ്രഭാഷണം നടത്തി - പാറിനടക്കാൻ പൂമ്പാറ്റകൾക്ക് ചിറക് നൽകുന്നത് വിദ്യാർത്ഥികളുടെ നഴ്സറി കാലഘട്ടമാണെന്നും അതിനായ് നമ്മുടെ നഴ്സറി നടത്തുന്ന ആത്മാർത്ഥ പ്രവർത്തനങ്ങൾക്ക് നാടും നാട്ടുകാരും നിങ്ങളോടൊപ്പം ഉണ്ടാവുമെന്ന് മെംബർ തന്റെ പ്രസംഗത്തിലൂടെ ഉണർത്തുകയുണ്ടായി. പി.ടി.എ.പ്രസിഡണ്ട്. പി.വി.മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. പി.ടി എവൈസ്പ്രസിഡണ്ട് ഹസ്ന നവാസ്. എംപി ടി എ ചെയർപെഴ്സൺ റംസീന സുബൈർ . സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പ്രകാശൻ മാസ്റ്റർ. നഴ്സറി ഹെഡ് സറീന മിസ് .സ്കൂൾ ലീഡർ നിഹാരിക - കോ ഓർഡിനേറ്റർ -പ്രവീൺ മാസ്റ്റർ. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു - സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ ജടീച്ചർ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഹസീന ടീച്ചർ നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷത്തെ LSS പരീക്ഷയിലെ ഉന്നതവിജയികളായവർക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും . പഞ്ചായത്ത്‌ പ്രസിഡന്റുംവാർ ഡ്‌ മെംബറും പിടി എ പ്രസിഡണ്ടുംമറ്റ്‌ വിശിഷ്ടാതിഥികളും കൂടി നിർവ്വഹിച്ചു.വിദ്യാർത്ഥികളുടെ വർണ്ണ ശമ്പളമായ നൃത്ത്യ നൃത്തങ്ങളും സ്കിറ്റുകളും അരങ്ങേറി. കൂപ്പൺ നറുക്കെടുപ്പ് നടത്തി പതിനാലിന സമ്മാന വിതരണവും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍