മധ്യവയസ്കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതുപ്പാടി:  കൊട്ടാരക്കോത്ത് പാലത്തിന് സമീപം പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തെയ്യപ്പാറക്കൽ  ടി.പി. ഹുസൈൻ(68) നെയാണ് കൊട്ടാരക്കോത്ത് പുഴയിൽ ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കണ്ടെത്തിയത്.ഭാര്യ: ജമീല. മക്കൾ: അൽ അമീൻ, ഷബ്ന. മരുമക്കൾ: ബഷീർ, തസ്ലീന.

ഞായറാഴ്ച രാവിലെ  പുഴയോരത്ത് നിന്നും ഇല്ലി (മുള ) മുറിക്കാനായി പോയതായിരുന്നു.
പിന്നീട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുഴയ്ക്ക് സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി. ശേഷം പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍