തുരങ്കപ്പാത: പാറ തുരക്കൽ നാളെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ആനക്കാംപൊയിൽ – കള്ളാടി– മേപ്പാടി തുരങ്കപ്പാത നിർമാണത്തിന്റെ പാറ തുരക്കൽ നാളെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കഴിഞ്ഞ ആഴ്ചയാണു ലഭ്യമായത്. ഇതോടെ തുരങ്കപ്പാത നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ അനുമതിയും ലഭിച്ചു. ആനക്കാംപൊയിൽ ഭാഗത്തു അനുബന്ധ റോഡ് പ്രവൃത്തി ഏകദേശം പൂർത്തിയായി. മേപ്പാടി ഭാഗത്ത് പ്രവൃത്തി പുരോഗമിക്കുന്നു. കോഴിക്കോട് ജില്ലയിലെ ആർച്ച് സ്റ്റീൽ പാലം പ്രവൃത്തിയും തുടരുന്നു.

പാറ തുളയ്ക്കുന്നതിനുള്ള ഭീമൻ യന്ത്രം നേരത്തെ മേപ്പാടിയിൽ എത്തിച്ചിരുന്നു. സാൻഡ് വിക് കമ്പനിയുടെ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗർ യന്ത്രമാണു വയനാട്ടിലെത്തിയത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനു കൃത്യമായ സുഷിരങ്ങൾ ഉണ്ടാക്കുകയാണ് യന്ത്രദൗത്യം. അപകട സാധ്യത മുൻനിർത്തി കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 പേർക്കു മാത്രമാണ് സ്ഥലത്തേക്ക് പ്രവേശനം. ബാക്കി മുഴുവനാളുകൾക്കും പാറപൊട്ടിക്കൽ, അനുബന്ധ പരിപാടികൾ എന്നിവ കാണുന്നതിന് ആനക്കാംപൊയിൽ സ്കൂളിൽ സൗകര്യം ഒരുക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍