പ്രഭാത വാർത്തകൾ

🟨എസ്ഐആർ: ബംഗാളിൽ 
64 ലക്ഷംപേർ പുറത്ത്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക ത‍ീവ്രപുനഃപരിശോധനയ്‌ക്ക്‌ ശേഷമുള്ള വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 63.66 ലക്ഷത്തോളം പേർ പുറത്തായി. ആകെ വോട്ടർമാരുടെ എണ്ണം 7.66കോടി ഉണ്ടായിരുന്നത്‌ പുതിയ പട്ടിക പ്രകാരം 7.04കോടിയായി ചുരുങ്ങി. സുപ്രിം കോടതി നിർദ്ദേശ പ്രകാരം ആറു ലക്ഷത്തോളം പരാതികൾ പരിശോധനയിലാണെന്നും അത് പൂർത്തിയാക്കിയ ശേഷം അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് ആഫീസർ അറിയിച്ചു. പുതുക്കിയ പട്ടിക പ്രകാരം ഇപ്പോൾ സംസ്ഥാനത്ത് ആകെ 7,04,59,284 വോട്ടർമാരുണ്ട്.

നാദിയ, ഉത്തര കൊൽക്കത്ത, ദക്ഷിണ കൊൽക്കത്ത, ഉത്തര 24 പർഗാനാസ്, മാൾദ ജില്ലകളിലാണ് ഏറ്റവും കുടുതൽപേർ പുറത്തായത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഭവാനിപുരിൽ 46 ആയിരത്തിലധികം പേരുകൾ പട്ടികയിൽ നിന്ന് ഒഴിവായി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ നന്ദിഗ്രാമിൽനിന്ന് ഏകദേശം 10,500 വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടു. നാദിയ ജില്ലയിൽ മാത്രം 2.71 ലക്ഷം ആളുകളെ പട്ടികയിൽ നിന്നൊഴിവാക്കി. ബൻകുരയിൽ 1.18 ലക്ഷം പേരും പുറത്തായി. വടക്കൻ കൊൽക്കത്ത മേഖലയിൽ 4.07 ലക്ഷം ആളുകളെയും ഒഴിവാക്കിയിട്ടുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ഇത്രയും പേരെ ഒഴിവാക്കിയത്‌ വൻ ജനകീയ പ്രക്ഷോഭങ്ങൾക്കും രാഷ്‌ട്രീയ ചലനങ്ങൾക്കും വഴിവയ്‌ക്കും."

   *🟨പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; 18പേ​ർ കൊ​ല്ല​പ്പെ​ട്ടു*
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ട​ക്ക നി​ർ​മാ​ണ യൂ​ണി​റ്റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 18പേ​ർ മ​രി​ച്ചു. കാ​ക്കി​ന​ട ജി​ല്ല​യി​ലെ വെ​റ്റ്‌​ല​പാ​ലം ഗ്രാ​മ​ത്തി​ലെ ഗോ​ദാ​വ​രി ക​നാ​ലി​ന​ടു​ത്തു​ള്ള സൂ​ര്യ ശ്രീ ​ഫ​യ​ർ​വ​ർ​ക്ക്‌​സി​ൽ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ ആം​ബു​ല​ൻ​സി​ൽ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളാ​ണ്. ഇ​വ​രി​ൽ 11 പേ​രെ തി​രി​ച്ച​റി​ഞ്ഞു. തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് പു​ക​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ബ്ദം അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ ഗ്രാ​മ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബി​ന് വി​ള്ള​ലു​ണ്ടാ​യി.

അ​ഡ​പ നാ​നി കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ പ​ട​ക്ക​ങ്ങ​ൾ നി​ർ​മി​ച്ച​താ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​യു​ട​നെ, വി​ജ​യ​ന​ഗ​രം ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു.

ദു​രി​താ​ശ്വാ​സ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ അ​ദ്ദേ​ഹം അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ത​യോ​ട് അ​ദേ​ഹം നി​ർ​ദേ​ശി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സ് സൂ​പ്ര​ണ്ടും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.
 
   *🟨ആംബുലൻസ് എത്തിയില്ല; ചരക്ക് വാഹനത്തിൽ പിതാവിന് സിപിആർ നൽകി, ഒടുവിൽ ദാരുണാന്ത്യം*
ഭോപ്പാൽ: കൃത്യസമയത്ത് ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ വയോധികൻ മരിച്ചു. മധ്യപ്രദേശിലെ ഛത്തർപൂർ സ്വദേശി ജഗദീഷ് വിശ്വകർമ (65) ആണ് മരിച്ചത്. മകൻ സന്തോഷിനോപ്പം ഛത്തർപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ ജഗദീഷിന് കഠിനമായ നെഞ്ചു വേദനയും ശ്വാസ തടസവും അനുഭവപ്പെട്ടു. സന്തോഷ് ഉടൻ തന്നെ ആംബുലൻസിനായി വിളിച്ചിരുന്നുവെങ്കിലും എത്താത്തതിനെ തുടർന്ന് ചരക്ക് വാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഗതാഗത കുരുക്ക് അനുഭവപ്പെടുക‍യും സന്തോഷ് ജഗദീഷിന് സിപിആർ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജഗദീഷ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഹൃദായാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമനം. അഞ്ച് മക്കളുള്ള ജഗദീഷിന്‍റെ ഏക മകനാണ് സന്തോഷ്.

    *🟨ഖ​മേ​നി കൊ​ല്ല​പ്പെ​ട്ടോ?, ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് അ​ബ്ബാ​സ് അ​ര​ഗ്ചി, ഇ​റാ​നി​ൽ മ​ര​ണം 201*
ടെ​ഹ്റ​ൻ: ഇ​റാ​നി​ൽ ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക സ​ഖ്യ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തൊ​ള്ള ഖ​മേ​നി കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ചി​ല ഇ​സ്രേ​ലി മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്.

എ​ന്നാ​ൽ, അ​യ​ത്തൊ​ള്ള ഖ​മേ​നി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി പ​റ​ഞ്ഞു. എ​നി​ക്ക​റി​യാ​വു​ന്നി​ട​ത്തോ​ളം അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​യി​രു​ന്നു അ​ര​ഗ്ചി​യു​ടെ മ​റു​പ​ടി.

എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഖ​മേ​നി​യു​ടെ വ​സ​തി ത​ക​ർ​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി. ന്യൂ​യോ​ർ​ക്ക് ടൈം​സ് പു​റ​ത്തു​വി​ട്ട ഒ​രു ഉ​പ​ഗ്ര​ഹ ചി​ത്ര​ത്തി​ൽ, ഖ​മേ​നി​യു​ടെ ടെ​ഹ്‌​റ​നി​ലെ വ​സ​തി​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി കാ​ണാം. അ​ദ്ദേ​ഹം സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റി​യെ​ന്നാ​ണ് സൂ​ച​ന.

ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​റാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ന​സീ​ർ​സാ​ദേ​യും റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് പ​ക്പു​രും കൊ​ല്ല​പ്പെ​ട്ടു.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ൽ 201പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും 747പേ​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും ഇ​റാ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത പു​റ​ത്തു​വി​ട്ടു.

    *🟨പീ​ഡ​നാ​രോ​പ​ണം മ​റ​യാ​ക്കി ക​വ​ർ​ച്ച; ജ​മ്മു സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘം ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ*

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം അ​ഞ്ച് പേ​ർ ചേ​ർ​ന്ന് മൊ​ബൈ​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ 15 ല​ക്ഷം രൂ​പ​യും 22 മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്നു. ജ​മ്മു സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​റോ​ൽ (28), ഹാ​ഷു ബീ​ബി (23), ജൂ​ന ബീ​ഗം (31), താ​രി​ഗ് ഹു​സൈ​ൻ (33), മ​നീ​വ അ​ക്ത​ർ (24) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​മ്മു​വി​ലെ മൊ​ബൈ​ൽ സ്റ്റോ​റ് ജീ​വ​ന​ക്കാ​ര​നാ​യ ര​മേ​ശ് ചാ​ന്ത് എ​ന്ന യു​വാ​വി​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് 15 ല​ക്ഷം രൂ​പ​യും 30 ല​ക്ഷം രൂ​പ വി​ല വി​രു​ന്ന 22 മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ബ​സി​റ​ങ്ങി​യ ര​മേ​ശി​നെ ക​വ​ർ​ച്ച സം​ഘം ഓ​ട്ടോ​യി​ൽ പി​ന്തു​ട​രു​ക​യും ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സം​ഘ​ത്തി​ലെ സ്ത്രീ​ക​ളെ ര​മേ​ശ് പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ശ്ര​ദ്ധ തി​രി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യ​ത്താ​ണ് മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ ര​മേ​ശി​ന്‍റെ പ​ണ​വും ഫോ​ണു​ക​ളു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ്ത്രീ​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു ത​ന്നെ പി​ടി​കൂ​ടി. സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ പ​ർ​വേ​സ് എ​ന്ന​യാ​ളാ​ണ് ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ എ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​ഞ്ച് ദി​വ​സ​ത്തെ തി​ര​ച്ചി​ലി​ന് ശേ​ഷം മു​ഹ​മ്മ​ദി​നെ ച​ണ്ഡീ​ഗ​ഡി​ൽ നി​ന്നും താ​രി​ഗി​നെ ഉ​ദ​യം​പൂ​രി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യും മു​ഴു​വ​ൻ പ​ണ​വും ഫോ​ണു​ക​ളും ര​മേ​ശി​ന് തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പ​ർ​വേ​സി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

    *🟨ലങ്കയെ തകർത്തു, പക്ഷേ 'റൺറേറ്റ്' ചതിച്ചു; പാകിസ്ഥാൻ പുറത്ത്, ന്യൂസിലൻഡ് സെമിയിൽ*
പ​ല്ലെ​ക്ക​ലെ: ടി20 ​ലോ​ക​ക​പ്പി​ലെ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യെ തോ​ൽ​പ്പി​ച്ചി​ട്ടും സെ​മി ഫൈ​ന​ൽ കാ​ണാ​തെ പാ​കി​സ്ഥാ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി. പ​ല്ലെ​ക്ക​ലെ​യി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ അ​ഞ്ച് റ​ൺ​സി​നാ​യി​രു​ന്നു പാ​കി​സ്ഥാ​ന്‍റെ ജ​യം.

എ​ന്നാ​ൽ സെ​മി പ്ര​വേ​ശ​ന​ത്തി​ന് ല​ങ്ക​യെ 147 റ​ൺ​സി​നു​ള്ളി​ൽ ഒ​തു​ക്ക​ണ​മെ​ന്ന വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​ത് പാ​കി​സ്ഥാ​ന് തി​രി​ച്ച​ടി​യാ​യി. ഇ​തോ​ടെ ഗ്രൂ​പ്പ് ര​ണ്ടി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ൻ​ഡും സെ​മി ബെ​ർ​ത്ത് ഉ​റ​പ്പി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​കി​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ 212 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്കോ​റാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ സാ​ഹി​ബ്‌​സാ​ദ ഫ​ർ​ഹാ​നും ഫ​ഖ​ർ സ​മാ​നും ചേ​ർ​ന്ന് ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ നി​ലം​പ​രി​ശാ​ക്കി.

വെ​റും 60 പ​ന്തി​ൽ നി​ന്ന് സെ​ഞ്ച്വ​റി കു​റി​ച്ച ഫ​ർ​ഹാ​ൻ, ഒ​രു ലോ​ക​ക​പ്പ് പ​തി​പ്പി​ൽ ര​ണ്ട് സെ​ഞ്ച്വ​റി​ക​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ടം സ്വ​ന്തം പേ​രി​ലാ​ക്കി. ഇ​തി​നു​പു​റ​മെ, ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് എ​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റി​ക്കാ​ർ​ഡും ഫ​ർ​ഹാ​ൻ മ​റി​ക​ട​ന്നു.

42 പ​ന്തി​ൽ 84 റ​ൺ​സെ​ടു​ത്ത ഫ​ഖ​ർ സ​മാ​ൻ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഒ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ത്ത 176 റ​ൺ​സ് ടി20 ​ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണ്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ശ്രീ​ല​ങ്ക പൊ​രു​തി​ത്തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. പാ​കി​സ്ഥാ​ന്‍റെ സെ​മി മോ​ഹ​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ല​ങ്ക​യ്ക്ക് 147 റ​ൺ​സ് വേ​ണ​മാ​യി​രു​ന്നു. പ​വ​ൻ ര​ത്‌​നാ​യ​കെ​യും ക്യാ​പ്റ്റ​ൻ ദാ​സു​ൻ ഷ​ന​ക​യും ചേ​ർ​ന്ന് ല​ങ്ക​യ്ക്കാ​യി പൊ​രു​തി.

പാ​കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ റ​ൺ​റേ​റ്റ് ക​ട​മ്പ ക​ട​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ജ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ല​ങ്ക​യു​ടെ പി​ന്നീ​ട് ഉ​ള്ള പോ​രാ​ട്ടം.

അ​വ​സാ​ന ഓ​വ​റി​ൽ ഷ​ഹീ​ൻ അ​ഫ്രീ​ദി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് സി​ക്സ​റു​ക​ൾ പ​റ​ത്തി ഷ​ന​ക ആ​വേ​ശം വി​ത​ച്ചെ​ങ്കി​ലും അ​ഞ്ച് റ​ൺ​സ​ക​ലെ ശ്രീ​ല​ങ്ക​യു​ടെ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു.

പാ​കി​സ്ഥാ​ന് വേ​ണ്ടി അ​ബ്രാ​ർ അ​ഹ​മ്മ​ദ് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. വി​ജ​യ​ത്തോ​ടെ മ​ട​ങ്ങാ​നാ​യെ​ങ്കി​ലും നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ല​ക്ഷ്യം കൈ​വി​ട്ട​ത് പാ​കി​സ്ഥാ​ൻ നി​ര​യെ ക​ണ്ണീ​രി​ലാ​ഴ്ത്തി.

   *🟨പി​​താ​​വി​​ന്‍റെ ചി​​ത​​യൊ​​ടു​​ങ്ങും മു​​ന്പ് രാ​​ജ്യ​​ത്തി​​നാ​​യി ക​​ളി​​ക്കാ​​ൻ റി​​ങ്കു സിം​​ഗ്*

കോ​​ൽ​​ക്ക​​ത്ത: പി​​താ​​വി​​ന്‍റെ മ​​ര​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ ഇ​​ന്ത്യ​​ൻ താ​​രം റി​​ങ്കു സിം​​ഗ് കൊ​​ൽ​​ക്ക​​ത്ത​​യി​​ൽ ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്നു. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ സൂ​​പ്പ​​ർ-8 പോ​​രാ​​ട്ട​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യാ​​ണ് താ​​രം കോ​​ൽ​​ക്ക​​ത്ത​​യി​​ൽ എ​​ത്തി​​യ​​ത്.

ക​​ര​​ളി​​ലെ ക്യാ​​ൻ​​സ​​റി​​നോ​​ട് പോ​​രാ​​ടി​​യ റി​​ങ്കു​​വി​​ന്‍റെ പി​​താ​​വ് ഖാ​​ൻ​​ച​​ന്ദ് സിം​​ഗ് ഗ്രേ​​റ്റ​​ർ നോ​​യി​​ഡ​​യി​​ലെ യ​​ഥാ​​ർ​​ഥ് ആ​​ശു​​പ​​ത്രി​​യി​​ൽ വ​​ച്ചാ​​ണ് അ​​ന്ത​​രി​​ച്ച​​ത്. മ​​ര​​ണ​​വാ​​ർ​​ത്ത അ​​റി​​ഞ്ഞ​​യു​​ട​​ൻ ചെ​​ന്നൈ​​യി​​ൽ​​നി​​ന്നും ജന്മനാ​​ടാ​​യ അ​​ലി​​ഗ​​ഡി​​ലേ​​ക്ക് തി​​രി​​ച്ച റി​​ങ്കു സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ശേ​​ഷ​​മാ​​ണ് വീ​​ണ്ടും ടീ​​മി​​നൊ​​പ്പം ചേ​​രു​​ന്ന​​ത്.

പി​​താ​​വി​​ന്‍റെ ഭൗ​​തി​​ക​​ശ​​രീ​​രം വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള വി​​ലാ​​പ​​യാ​​ത്ര​​യി​​ൽ വി​​ങ്ങി​​പ്പൊ​​ട്ടു​​ന്ന റി​​ങ്കു​​വി​​ന്‍റെ വീ​​ഡി​​യോ​​ക​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ആ​​രാ​​ധ​​ക​​രു​​ടെ ക​​ണ്ണ് നി​​റ​​ച്ചി​​രു​​ന്നു.
ഇ​​തി​​ന് മു​​ന്പ് പി​​താ​​വി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല വ​​ഷ​​ളാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് താ​​രം ടീ​​മി​​ൽ​​നി​​ന്ന് അ​​വ​​ധി​​യെ​​ടു​​ത്ത് നാ​​ട്ടി​​ലേ​​ക്ക് പോ​​യി​​രു​​ന്നു.

നി​​ല മെ​​ച്ച​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് ടീ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യെ​​ങ്കി​​ലും അ​​ധി​​കം വൈ​​കാ​​തെ ആ​​ദ്ദേ​​ഹം മ​​ര​​ണ​​ത്തി​​ന് കീ​​ഴ​​ട​​ങ്ങി.

റി​​ങ്കു ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്നെ​​ങ്കി​​ലും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ അ​​ദ്ദേ​​ഹം ക​​ളി​​ക്കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ല.
  
   *🟨ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോല്‍വി*

കൊ​​ച്ചി: തു​​ട​​ർ തോ​​ല്‍വി​​യി​​ല്‍നി​​ന്നും ക​​ര​​ക​​യ​​റാ​​തെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ്. ക​​ലൂ​​ര്‍ ജെ​​എ​​ന്‍എ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​ന്ന​​ലെ സ്വ​​ന്തം കാ​​ണി​​ക​​ള്‍ക്ക് മു​​ന്നി​​ല്‍ ഇ​​ന്‍റ​​ര്‍ കാ​​ശി​​യോ​​ട് ഒ​​ന്നി​​നെ​​തിരേ ര​​ണ്ടു ഗോ​​ളു​​ക​​ള്‍ക്ക് ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഹോം ​​ഗ്രൗ​​ണ്ടി​​ലെ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ര​​ണ്ടാം തോ​​ല്‍വി​​യും സീ​​സ​​ണി​​ലെ മൂ​​ന്നാം തോ​​ല്‍വി​​യു​​മാ​​ണി​​ത്. ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ ടീം ​​മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തി​​ട്ടും ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന് സ​​മ​​നി​​ല ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

ആ​​വേ​​ശം നി​​റ​​ഞ്ഞ ആ​​ദ്യ​​പ​​കു​​തി​​യു​​ടെ 34ാം മി​​നി​​ട്ടി​​ല്‍ നൗ​​റി​​സ് പെ​​ട്‌​​കെ​​വി​​ഷ്യ​​സി​​ലൂ​​ടെ ഇ​​ന്‍റ​​ര്‍ കാ​​ശി മു​​ന്നി​​ലെ​​ത്തി. ആ​​ല്‍ഫ്ര​​ഡ് ന​​ല്‍കി​​യ പാ​​സ് സ്വീ​​ക​​രി​​ച്ച പെ​​ട്‌​​കെ​​വി​​ഷ്യ​​സി​​ന്‍റെ ഷോ​​ട്ട് ക്രോ​​സ് ബാ​​റി​​ല്‍ ത​​ട്ടി വ​​ല​​യി​​ല്‍ പ​​തി​​ച്ച​​തോ​​ടെ തി​​രി​​ച്ച​​ടി​​ക്ക് ബ്ലാ​​സ്റ്റേ​​ഴ്‌​​സും ശ്ര​​മി​​ച്ചു.

എ​​ന്നാ​​ല്‍ ഇ​​ന്‍റ​​ര്‍ കാ​​ശി​​യു​​ടെ പ്ര​​തി​​രോ​​ധ​​ത്തെ മ​​റി​​ക​​ട​​ക്കാ​​ന്‍ മ​​ഞ്ഞ​​പ്പ​​ട​​യ്ക്കാ​​യി​​ല്ല.
ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ എ​​ബി​​ന്‍ദാ​​സ്, മ​​ര്‍ലോ​​ണ്‍ ട്രൂ​​ജി​​ലോ, ബി​​കാ​​ഷ് യം​​നം എ​​ന്നി​​വ​​രെ ക​​ള​​ത്തി​​ലി​​റ​​ക്കി ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ആ​​ക്ര​​മ​​ണം ക​​ടു​​പ്പി​​ച്ചു. പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി​​യ മു​​ഹ​​മ്മ​​ദ് അ​​ജ്‌​​സ​​ലി​​ന്‍റെ ഹെ​​ഡ​​ര്‍ ഇ​​ന്‍റ​​ര്‍ കാ​​ശി ഗോ​​ള്‍കീ​​പ്പ​​ര്‍ ത​​ട​​ഞ്ഞി​​ട്ടു.

78ാം മി​​നി​​ട്ടി​​ല്‍ വ​​ല​​തു​​വ​​ശ​​ത്തു​​നി​​ന്നു​​ള്ള നീ​​ക്ക​​ത്തി​​നൊ​​ടു​​വി​​ല്‍ ആ​​ല്‍ഫ്ര​​ഡ് ല​​ക്ഷ്യം ക​​ണ്ട​​തോ​​ടെ ഇ​​ന്‍റ​​ര്‍ കാ​​ശി ലീ​​ഡ് ര​​ണ്ടാ​​ക്കി ഉ​​യ​​ര്‍ത്തി. 84ാം മി​​നി​​ട്ടി​​ല്‍ വി​​ക്ട​​ര്‍ ബെ​​ര്‍ട്ടോ​​മി​​യു ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ശ്വാ​​സ​​ഗോ​​ള്‍ നേ​​ടി. അ​​വ​​സാ​​ന മി​​നി​​ട്ടു​​ക​​ളി​​ല്‍ സ​​മ​​നി​​ല​​യ്ക്കാ​​യി ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പൊ​​രു​​തി​​യെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. ഇ​​ഞ്ച്വ​​റി ടൈ​​മി​​ല്‍ ബെ​​ര്‍ട്ടോ​​മി​​യു​​വി​​ന് ല​​ഭി​​ച്ച ഹെ​​ഡ​​ര്‍ അ​​വ​​സ​​രം നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​​ല്‍ പു​​റ​​ത്തു​​പോ​​യി. ഏ​​ഴി​​ന് ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌​​സി​​ക്കെ​​തിരേ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.

*മോഹന്‍ ബഗാന് ജയം*

​​എ​​സ്എ​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം. മു​​ഹ​​മ്മ​​ദ​​ൻ എ​​സ് സി​​യെ ഒ​​ന്നി​​നെ​​തി​​രേ അ​​ഞ്ച് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് മോ​​ഹ​​ൻ ബ​​ഗാ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. റോ​​ബി​​ൻ​​ഹോ 22, 27 മി​​നി​​റ്റി​​ൽ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പാ​​ൾ ജാ​​മീ മ​​ക്ലാ​​ര​​ൻ, മ​​ൻ​​വീ​​ർ സിം​​ഗ്, ദി​​മി​​ത്രി പെ​​ട്രോ​​ട്ടോ​​സ് എ​​ന്നി​​വ​​ർ ഓ​​രോ ഗോ​​ൾ നേ​​ടി ബ​​ഗാ​​ന് ത​​ക​​ർ​​പ്പ​​ൻ വി​​ജ​​യ​​മൊ​​രു​​ക്കി. ലാ​​ൽ​​ത​​ൻ​​കി​​മ 12-ാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ​​ന്‍റ് എ​​സ് സി​​യ്ക്കാ​​യി ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​ത്തോ​​ടെ ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​മാ​​യി മോ​​ഹ​​ൻ ബ​​ഹാ​​ൻ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

    *🟨തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​ത്തി​ൽ വ​ർ​ധ​ന*
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​യി​​​ലെ ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വേ​​​ത​​​നം മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

2025 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന വി​​​ധ​​​ത്തി​​​ൽ 10 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വ് വ​​​രു​​​ത്താ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

    *🟨ഐ & പി.ആര്‍.ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*
*വാര്‍ത്താകുറിപ്പ്-1*
*28. 02. 2026*
*..........................*
*മാതൃക ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്: മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും*

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയങ്ങള്‍ കൈമാറും. കെ.എസ്.എഫ്.ഇ ഫണ്ട് വകയിരുത്തി നിര്‍മ്മിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്‌സ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പരിപാടിയില്‍ നിര്‍വഹിക്കും. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍, രജിസ്‌ട്രേഷന്‍-പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ആരോഗ്യ-വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എം.പി പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ചീഫ് സെക്രട്ടറി എ. ജയതിലക്, റവന്യൂ - ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുഹാസ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ജെ. ഒ അരുണ്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, കിഫ്‌കോണ്‍ സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍  എസ്.രാധാകൃഷ്ണന്‍,  കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ഷിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ഷെമീര്‍ ഒടുവില്‍, ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

*ടൗണ്‍ഷിപ്പ് ഉദ്ഘാടനം:*
*ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം*

ഒരു നാടിന്റെ ഉത്സവാഘോഷത്തിന് ജില്ല ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. അതിജീവന വീടുകളുടെ ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ
ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് പതിനായിരം ആളുകളാണ് എത്തുക. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലേക്ക് എത്തുമെന്നതിനാല്‍ കോഴിക്കോട് - കണ്ണൂര്‍ ജില്ലകളില്‍ നിന്നും ചുരത്തിലൂടെ (ഇന്ന് മാര്‍ച്ച് 1) ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാരവാഹങ്ങള്‍ നിയന്ത്രിക്കും. ചുരം സംരക്ഷണ സമിതി, സിവില്‍ ഡിഫന്‍സ്, വളണ്ടിയേഴ്‌സ് എന്നിവര്‍ ഗതാഗത നിയന്ത്രണങ്ങള്‍ ക്രമീകരിക്കും. രാവിലെ 8 മുതല്‍ കല്‍പ്പറ്റ ടൗണിലും ബൈപ്പാസിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു. ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കല്‍പ്പറ്റ എസ്.കെഎം.ജെ സ്‌കൂള്‍ ഗ്രൗണ്ട്, ബൈപ്പാസ് എം.സി.എഫ് സ്‌കൂള്‍, കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കിയത്. പൊതുജനങ്ങള്‍ പാര്‍ക്കിങ് പോയിന്റില്‍ വാഹനം നിര്‍ത്തി ടൗണ്‍ഷിപ്പിലേക്ക് എത്തണം. 17,000 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച പന്തലില്‍ 1200 ഓളം പേര്‍ക്ക് ഇരിക്കാനുള്ള ക്രമീകരമങ്ങളാണ് ഒരുക്കിയത്. ഉദ്ഘാടനം വീക്ഷിക്കാനെത്തുന്നവര്‍ക്ക് പരിപാടികള്‍ സുഗമമായി കാണുന്നതിന് വേദിയ്ക്ക് അടുത്തായി എല്‍.ഇ.ഡി വാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍, എ.ഡി.എം കെ.എസ് അനില്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

*പട്ടയവും ഉടമസ്ഥാവകാശവും കൈമാറും*

ടൗണ്‍ഷിപ്പില്‍ വീടെന്ന സ്വപന സാക്ഷത്ക്കാരത്തിലേക്ക് സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തുമ്പോള്‍ 178 കുടുംബങ്ങള്‍ക്ക് ഏഴ് സെന്റ് ഭൂമിയുടെ പട്ടയം മുഖ്യമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറും. ടൗണ്‍ഷിപ്പില്‍ വീട് സ്വന്തമാക്കുന്നതിന് നറുക്കെടുപ്പ് നേരത്തെ പൂര്‍ത്തിയായിരുന്നു. നറുക്കെടുപ്പില്‍ ഏഴ് സെന്റ് സ്ഥലത്തിന്റെ പട്ടയം അനുവദിച്ച ഉത്തരവ്, വൈദ്യുതി-കുടിവെള്ളം-റേഷന്‍ കാര്‍ഡ് കണക്ഷനുകള്‍, വീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ എന്നിവയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കി. വൈദ്യുതി-കുടിവെള്ള കണക്ഷനുകളുടെ ജൂണ്‍ മാസം വരെയുള്ള തുക സര്‍ക്കാര്‍ അടയ്ക്കും. മൂന്ന് മാസത്തിന് ശേഷം കണക്ഷനുകള്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റും. 

*പട്ടയം കൈമാറാന്‍ 20 കൗണ്ടറുകള്‍*

ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയില്‍ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ഉടമസ്ഥാവകാശവും കൈമാറാന്‍ 20 കൗണ്ടറുകള്‍ റവന്യൂ വകുപ്പ് സജ്ജീകരിക്കും. ഗുണഭോക്താക്കള്‍ അന്നേദിവസം അസല്‍ ആധാര്‍ കാര്‍ഡും കളക്ടറേറ്റില്‍ നിന്നും നല്‍കിയ ടോക്കണ്‍ നമ്പറും കൈയില്‍ കരുതണം. വീടിന്റെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം, വൈദ്യുതി- കുടിവെള്ള കണക്ഷന്‍ എന്നിവ അടങ്ങിയ രേഖ കൈമാറും.  വീടിന്റെ ഉടമസ്ഥാവകാശം കല്‍പ്പറ്റ നഗരസഭയാണ് നല്‍കുക.  ആദ്യഘട്ടത്തില്‍ കൈമാറുന്ന വീടുകളിലെ വൈദ്യുതി- കുടിവെള്ള കണക്ഷന്‍ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിക്കുക. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്ഷന്‍ മാറ്റുന്നതിനുള്ള സാക്ഷ്യപത്രം കൈമാറും.

*ദുരന്ത ബാധിതര്‍ക്ക് വാഹന സൗകര്യം* 
 
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ദുരന്തബാധിതര്‍ക്ക് ഏല്‍സ്റ്റണിലേക്ക് എത്താന്‍ വാഹന സൗകര്യം. വൈത്തിരി, മേപ്പാടി, മുള്ളന്‍ക്കൊല്ലി, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, മാനന്തവാടി എന്നീ പ്രദേശങ്ങളില്‍ നിന്നും ഓരോ ബസ് വീതം രാവിലെ എട്ടിന് ടൗണ്‍ഷിപ്പിലേക്ക് സര്‍വ്വീസ് ആരംഭിക്കും.  ഉദ്ഘാടനത്തിന് ശേഷം ഇതേ റൂട്ടിലേക്ക് ബസ് തിരിച്ച് സര്‍വ്വീസ് ഉണ്ടായിരിക്കും.

*നിര്‍മ്മാണ മേഖലയിലക്കേ് പ്രവേശിക്കരുത്*

ഉദ്ഘാടനത്തിനായി ടൗണ്‍ഷിപ്പിലേക്ക് എത്തുന്നവര്‍ പ്രവൃത്തി നടക്കുന്ന അപകട സാധ്യതാ മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിര്‍മ്മാണ മേഖലയില്‍ കുഴികള്‍, ഭാര വാഹനങ്ങള്‍, ഇലക്ട്രിക്കല്‍ മെഷീനുകള്‍, ആധുനിക യന്ത്ര ഉപകരണങ്ങള്‍ ഉള്‍പ്പെയുള്ള ഭാഗങ്ങളിലേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുത്. എല്ലാവരും സുരക്ഷിതരായി പരിപാടിയില്‍ പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

*ലഘുഭക്ഷണ വിതരണത്തിന് അഞ്ച് കൗണ്ടറുകള്‍*

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 5000 പേര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്യാന്‍ ടൗണ്‍ഷിപ്പില്‍ വിവിധ ഇടങ്ങളിലായി അഞ്ച് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്ടറുകളില്‍ നിന്നും കട്‌ലറ്റ്, സമൂസ, ഈന്തപ്പഴം, കുടിവെള്ളം എന്നിവയടങ്ങിയ പാക്കറ്റ് വിതരണം ചെയ്യും.  ഇതിന് പുറമെ മില്‍മയുടെ വിവിധ കൗണ്ടറുകളിലൂടെ ആളുകള്‍ക്ക് പൈസ നല്‍കി ലഘുഭക്ഷണം, കുടിവെള്ളം എന്നിവയും ലഭ്യമാക്കും.  

*വരള്‍ച്ചാ പ്രതിരോധം: ത്രിതല പഞ്ചായത്ത് പരിധികളില്‍ കുടിവെള്ള ലഭ്യത*
 *ഉറപ്പാക്കണം- ജില്ലാ വികസന സമിതി*

വരള്‍ച്ച പ്രതിരോധിക്കാന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപന പരിധികളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ വരള്‍ച്ച രൂക്ഷമായി നേരിടുന്ന പുല്‍പ്പള്ളി മേഖലയില്‍ ജനകീയ സമിതിയെ ഉള്‍പ്പെടുത്തി കബനി പുഴയില്‍ തടയണ നിര്‍മിക്കാന്‍ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

ജില്ലയിലെ ആരോഗ്യ- വിദ്യാഭ്യാസ- കാര്‍ഷിക - വന്യമൃഗ സംഘര്‍ഷ ലഘൂകരണം - വിനോദ സഞ്ചാര മേഖലകളില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടപ്പാക്കിയതെന്ന് എം.എല്‍.എ ടി.സിദ്ദിഖ്. വിവിധ വകുപ്പുകള്‍ നേതൃത്വം നല്‍കി പ്രവര്‍ത്തി പുരോഗമിക്കുന്ന വികസന പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ നിര്‍വഹണത്തിലും തുക വിനിയോഗത്തിലും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അറിയിച്ചു. ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയതായും അവര്‍ വ്യക്തമാക്കി. 
പൊഴുതന വില്ലേജില്‍ ഉള്‍പ്പെട്ട സുഗന്ധഗിരിയിലെ ഡിജിറ്റല്‍ സര്‍വെ പ്രവര്‍ത്തനങ്ങള്‍ നാലാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുമെന്ന് സര്‍വെ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍  താമസിക്കുന്ന ഗോത്രവര്‍ഗ്ഗ  കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് മുഖേന വിവരശേഖരണം ആരംഭിച്ചതായി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. മുണ്ടേരി വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുറക് ഭാഗത്ത് ഭിത്തിയിടിഞ്ഞ് ഭൂമി താഴുന്നത് സംരക്ഷിക്കാന്‍ 1.10 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസ് എം. പ്രസാദന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

    *🟨"അതിജീവന നഗരം ഒരുങ്ങുന്നത്‌ 299 കോടി രൂപയ്‌ക്ക്‌*
കൽപ്പറ്റ : ഉരുൾ അതിജീവിതർക്ക്‌ സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ട‍ൗൺഷിപ്പ്‌ നിർമാണത്തിന്‌ 1200 കോടി രൂപ ചിലവഴിക്കുന്നെന്ന പ്രചാരണം വ്യാജം. ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുമായുള്ള ഇപിസി (എൻജിനിയറിങ് പ്രൊക്യുയർമെന്റ്‌ ആൻഡ്‌ കൺസ്‌ട്രക്ഷൻ) കരാറിലൂടെ 299 കോടി രൂപ വിനിയോഗിച്ചാണ്‌ ആകെ പ്രവൃത്തി.

410 വീട്‌, ചുറ്റുമതിൽ, 11.42 കിലോമീറ്റർ റോഡ്‌, പാലം, ആരോഗ്യകേന്ദ്രം, പരിശോധന ലാബ്, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ, പൊതു മാർക്കറ്റ്‌, ഓപ്പൺ തിയറ്റർ, ഫുട്‌ബോൾ ‍ഗ്ര‍ൗണ്ട്‌, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, പത്ത്‌ സ്വീവേജ്‌ ട്രീറ്റമെന്റ്‌ പ്ലാന്റ്‌, ഡ്രെയിനേജ്‌ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാണ്‌ കരാർ. ട‍ൗൺഷിപ്പിൽ വീട്‌ വേണ്ടെന്ന്‌ അറിയിച്ച 104 കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം 15.6 കോടി രൂപയും സർക്കാർ കൈമാറി. ഉരുൾപൊട്ടലിൽ ഒന്നിലേറെ വീട്‌ നഷ്‌ടമായവർക്ക്‌ ടൗൺഷിപ്പിലെ വീടിനുപുറമെ നാലുലക്ഷം രൂപയും നൽകും.

*10 ബയോ എസ്‌ടിപി*

കൽപ്പറ്റ ആധുനിക നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനത്തെ വെല്ലുന്ന സുസ്ഥിര സാങ്കേതിക വിദ്യയിലാണ്‌ ട‍ൗൺഷിപ്പിൽ സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ ഒരുക്കുന്നത്‌. ഓരോ വീടിനും പൊതുകെട്ടിടങ്ങൾക്കും പ്രത്യേകമായി സെപ്റ്റിക് ടാങ്ക്, മലിനജലക്കുഴി എന്നിവയ്‌ക്ക്‌ പകരം ഭൂഗർഭ ശൃംഖലയിലൂടെ മാലിന്യം ബയോ എസ്‌ടിപികളിലേക്ക്‌ എത്തിക്കും. ദിവസം 7,776 മുതൽ 85,536 ലിറ്റർവരെ മലിനജലം ഉൾക്കൊള്ളാൻ കഴിയുന്ന 10 എസ്‌ടിപികളാണ്‌ ട‍ൗൺഷിപ്പിലുള്ളത്‌."

*"മികച്ച റോഡുകൾ*

കൽപ്പറ്റ: കൽപ്പറ്റ ബൈപ്പാസിൽനിന്ന്‌ ആരംഭിക്കുന്ന മൂന്ന്‌ കവാടങ്ങളിലൂടെ അഞ്ചു സോണിനെയും ബന്ധിപ്പിക്കുന്ന 11.42 കിലോമീറ്റർ റോഡാണ്‌ ട‍ൗൺഷിപ്പിൽ. പ്രധാന കവാടത്തിലൂടെ 12.65 മീറ്റർ വീതിയിലും രണ്ട്‌ ഉപകവാടങ്ങളിലൂടെ 9.5 മീറ്റർ വീതിയിലുമുള്ള റോഡ്‌, അഞ്ച്‌ സോണിലായുള്ള 35 ക്ലസ്റ്ററുകളിലേക്ക്‌ ഇന്റർലോക്ക്‌ റോഡ്‌ എന്നിങ്ങനെ പാത നീളും. പ്രധാന റോഡിന്റെയും രണ്ട്‌ ഉപറോഡിന്റെയും പ്രവൃത്തി സിമന്റ്‌ ട്രീറ്റഡ്‌ ബെയ്‌സ്‌ സാങ്കേതിക വിദ്യയിലാണ്‌.

പുനരധിവാസപദ്ധതിയിൽ ലോക മാതൃക

ഹരിത നിർമിതി വീടുകൾക്ക്‌ മുന്നിൽ പൂന്തോട്ടം ട‍ൗൺഷിപ്പിൽ 11.42 കിലോമീറ്റർ റോഡ്‌

പൊതു ആരോഗ്യകേന്ദ്രം, 
അങ്കണവാടി, പൊതു മാർക്കറ്റ്, ഓപ്പൺ തിയറ്റർ, പാർക്ക്

സമ്പൂർണ പാർപ്പിട നഗരം

വൈദ്യുതി വിതരണം ഭൂമിക്കടിയിലൂടെ

പൊതുവായ ഡ്രെയിനേജ്‌, 
സീവേജ്‌ സംവിധാനങ്ങൾ

9.5 ലക്ഷം ലിറ്റർ സംഭരണ
ശേഷിയുള്ള കുടിവെള്ള ടാങ്ക്‌

3.5 കിലോമീറ്ററിൽ സ‍ൗരോർജ വൈദ്യുതി വേലി"

ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍