ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടു; ഖമനേയിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ
തെഹ്റാൻ: ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ. ഖമനേയിയുടെ കൊലപാതകത്തെ തുടർന്ന് സർക്കാർ 40 ദിവസത്തെ പൊതു ദുഃഖാചരണം പ്രഖ്യാപിച്ചതായി ഫാർസ് റിപ്പോർട്ട് ചെയ്തു. ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപനം നടത്തിയിരുന്നു. ആക്രമണത്തിൽ ഖമനേയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫാർസ്, താസ്‌നിം എന്നീ ഇറാൻ വാർത്താ ഏജൻസികളാണ് ഇത് സ്ഥിരീകരിച്ചത്.
ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിലൂടെ ഖമനേയിയെ വധിച്ചെന്നും ഇറാൻ ജനതയ്ക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്നുമാണ് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ഇസ്രയേൽ 'റോൾ ഓഫ് ദി ലയൺ' എന്നും യുഎസ് 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്നും പേരിട്ട ഈ സൈനിക നീക്കത്തിൽ തെഹ്‌റാനിലെ പ്രസിഡന്റ് കൊട്ടാരവും ഖമേനിയുടെ ഓഫീസും ലക്ഷ്യമിട്ടിരുന്നു. ഇസ്‌ഫഹാൻ, കോം, കരാജ് തുടങ്ങിയ നഗരങ്ങളിലും ശക്തമായ ആക്രമണങ്ങളാണ് നടന്നത്.
ഇറാൻ ആണവായുധം നിർമിക്കുന്നു എന്നാരോപിച്ച് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ഈ കടന്നുകയറ്റം നടന്നത്. ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായി. എലമെന്ററി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 കുട്ടികളടക്കം 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ ആക്രമണം ഒരാഴ്ച കൂടി തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, അമേരിക്കൻ ഭീകരതയ്ക്ക് കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച ഇറാൻ, ഇസ്രയേലിനും ഖത്തർ, യുഎഇ, കുവൈത്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ശക്തമായ തിരിച്ചടി നൽകി. മേഖലയിൽ യുദ്ധം രൂക്ഷമായതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ വലിയ ആശങ്കയിലാണ്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് പാവ ഭരണകൂടത്തെ പ്രതിഷ്ഠിക്കാനാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍