കെ സുധാകരന് ഇന്ന് മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് രാവിലെ ഡല്‍ഹിയില്‍വെച്ച് മാധ്യമങ്ങളെ കണ്ടാണ് അദ്ദേഹം നിലപാട് പറയുക. കെ സുധാകരന്‍ അനുയായികളുമായി കൂടിയാലോചന നടത്തി. കണ്ണൂരിലെ പ്രധാനപ്പെട്ട നേതാക്കളുമായും ആശയവിനിമയം നടക്കുകയാണ്. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ എത്തിയ കെ സുധാകരന്‍ ഫ്‌ളാറ്റില്‍ തന്നെ തുടരുകയാണ്. രാവിലെ എം കെ രാഘവന്‍ കെ സുധാകരനെ കാണാനെത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് രാഘവന്‍ മടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍