പ്രഭാത വാർത്തകൾ


 ⬛സ്ത്രീ​സു​ര​ക്ഷ എ​ന്ന വാ​ക്ക് ഉ​ച്ച​രി​ക്കാ​ന്‍ നി​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടോ?; മോ​ദി​ക്ക് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. പാ​ല​ക്കാ​ട് എം​എ​ൽ​എ സ്ത്രീ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫേ​യ്‌​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ രം​ഗ​ത്തെ​ത്തി.

സ്ത്രീ ​സു​ര​ക്ഷ എ​ന്ന വാ​ക്ക് ഉ​ച്ച​രി​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടോ​യെ​ന്ന് രാ​ഹു​ൽ ചോ​ദി​ച്ചു. പാ​ല​ക്കാ​ട് വ​ന്നു താ​ങ്ക​ൾ വ​ല്ലാ​തെ വാ​ചാ​ല​നാ​യ​ല്ലോ. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ് വാ​നോ​ളം ഉ​യ​ർ​ത്തി​യ വി​നേ​ഷ് ഭോ​ഗ​ട്ടും സാ​ക്ഷി മാ​ലി​ക്കും ബ​ജ്രാം​ഗ് പു​നി​യ​യും അ​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന അ​തി​ക്ര​മ​ത്തെ പ​റ്റി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​ന്ന് ഈ ​രാ​ജ്യം ത​ല​കു​നി​ച്ചു​നി​ന്ന നാ​ളു​ക​ൾ അ​ങ്ങ് മ​റ​ന്നാ​ലും ഇ​ന്ത്യ മ​റ​ക്കി​ല്ല. അ​ന്ന​വ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ബ്രി​ജ് ഭൂ​ഷ​നെ ചേ​ർ​ത്ത് പി​ടി​ച്ച് സം​ര​ക്ഷി​ച്ച ആ​ള​ല്ലേ നി​ങ്ങ​ൾ? ആ ​നി​ങ്ങ​ളാ​ണോ ധാ​ർ​മി​ക​ത​യെ പ​റ്റി പ്ര​സം​ഗി​ക്കു​ന്ന​ത്. മു​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി യ​ദൂ​രി​യ​പ്പ​യെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ സം​ര​ക്ഷി​ച്ച​ത് താ​ങ്ക​ള​ല്ലേ.

എ​ന്നി​ട്ട് ഇ​ത് പ​റ​യാ​ൻ നാ​ണ​മി​ല്ലേ. അ​തും പോ​ട്ടെ അ​ങ്ങ് ഇ​തൊ​ക്കെ വ​ന്നു പ​റ​ഞ്ഞ പാ​ല​ക്കാ​ട്ടെ ബി​ജെ​പി​യു​ടെ മു​ഖ്യ സം​ഘാ​ട​ക​രി​ല്ലേ അ​വ​രു​ടെ കൈ​യി​ലി​രു​പ്പി​നെ പ​റ്റി എ​ന്തേ​ലും ബോ​ധ്യം താ​ങ്ക​ൾ​ക്ക് വേ​ണ്ടേ​യെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

   *🟨ചി​ക്ക​ന്‍റെ ലെ​ഗ് പീ​സ് കി​ട്ടി​യി​ല്ല; വി​വാ​ഹ​സ​ത്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്*
ല​ക്നോ: ചി​ക്ക​ൻ ബി​രി​യാ​ണി​യി​ൽ ലെ​ഗ് പീ​സ് കി​ട്ടി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വി​വാ​ഹ​സ​ത്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ലെ​ഗ്പീ​സ് കി​ട്ടി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വ​ര​ന്‍റെ കൂ​ട്ട​രാ​ണ് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. ത​ട​ർ​ന്ന് വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

    *🟨ഒ​ഴി​വാ​യ​ത് വ​ൻ ഭീ​ക​രാ​ക്ര​മ​ണം: പ​ഞ്ചാ​ബി​ൽ ര​ണ്ട് പാ​ക് ഭീ​ക​ര​ര​ട​ക്കം മൂ​ന്ന് പേ​ർ പി​ടി​യി​ൽ*
ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ മ​ല​ർ​കോ​ട്‌​ല​യി​ൽ ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സും പ​ഞ്ചാ​ബ് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ ര​ണ്ട് പാ​കി​സ്ഥാ​ൻ ഭീ​ക​ര​ര​ട​ക്കം മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ന​ഗ​ർ പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. പാ​ക് ഭീ​ക​ര​രാ​യ അ​ബു ഹു​റൈ​റ, ഉ​സ്മാ​ൻ എ​ന്നി​വ​രും ഇ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യ മ​ല​ർ​കോ​ട്‌​ല സ്വ​ദേ​ശി ജ​മീ​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ അ​ബു ഹു​റൈ​റ 'എ ​പ്ല​സ്' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കൊ​ടും​ഭീ​ക​ര​നാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മ​ല​ർ​കോ​ട്‌​ല​യി​ലെ ഷെ​ർ​വാ​നി കോ​ട്ട് ഗ്രാ​മ​ത്തി​ലെ ഒ​രു വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ർ ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന​ത്. റെ​യ്ഡി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഇ​വ​ർ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ന്തം ഐ​ഡ​ന്‍റി​റ്റി മ​റ​ച്ചു​വെ​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യി ജീ​വി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന ജോ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ചെ​യ്താ​ണ് ഇ​വ​ർ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ശ​യ​മി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ വ​ൻ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​വ​രി​ൽ നി​ന്ന് രാ​ജ്യ​ത്തെ പാ​ക് ഭീ​ക​ര ശൃം​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​തീ​ക്ഷ.

    *🟨ആ​സാ​മി​ലും 25 ല​ക്ഷ​ത്തി​ന്‍റെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി*

ദി​സ്പു​ർ: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.

സ്ത്രീ​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, ഭൂ​മി അ​വ​കാ​ശം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് പ്ര​ധാ​ന ഗ്യാ​ര​ന്‍റി​ക​ളാ​ണ് വാ​ഗ്ദ‌ാ​നം ചെ​യ്യു​ന്ന​ത്. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ പ്ര​തി​മാ​സ ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ന​ൽ​കും.

കൂ​ടാ​തെ സ്വ​ന്ത​മാ​യി വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ 50,000 രൂ​പ​യും ന​ൽ​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കേ​ര​ള​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ്പാ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

    *🟨സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ; ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി*

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ഗ്ദാ​ന പെ​രു​മ​ഴ​യു​മാ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക സ്റ്റാ​ലി​ൻ പു​റ​ത്തി​റ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി എ​ട്ടാം ക്ലാ​സ് വ​രെ വ്യാ​പി​പ്പി​ക്കും.

സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ​യും ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ. പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള തു​ക 2000 രൂ​പ​യാ​ക്കും. ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്തെ സ​ഹാ​യ തു​ക 9000 രൂ​പ​യാ​ക്കും.

നെ​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ൽ വേ​ഗ​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ലും സ്‌​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കും. ഗ്രാ​മ​ങ്ങ​ളി​ൽ 15000 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മി​ക്കും. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​ൽ 10000 പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യും.

സ്ത്രീ​ക​ൾ​ക്ക് ഇ​ല​ക്‌​ട്രി​ക് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി. പ​ഴ​യ വാ​ഹ​നം മാ​റ്റി വാ​ങ്ങു​ന്ന​തി​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് 8000 രൂ​പ​യു​ടെ കൂ​പ്പ​ൺ ന​ൽ​കും. ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ഭ​വ​ന വാ​യ്പാ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കും.

   *🟨ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: 284 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്*
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ് . ആ​കെ 294 സീ​റ്റു​ക​ളു​ള്ള നി​യ​മ​സ​ഭ​യി​ൽ 284 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ക്കി​യു​ള്ള 10 സീ​റ്റു​ക​ളി​ൽ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും.

മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി ത​ന്‍റെ കോ​ട്ട​യാ​യ ബ​ഹ​രം​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

പ​ശ്ചി​മ ബം​ഗാ​ൾ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ശു​ഭ​ങ്ക​ർ സ​ർ​ക്കാ​ർ കു​ൽ​പി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും. മു​ൻ മ​ന്ത്രി അ​ബ്ദു​ൾ മ​ന്നാ​ൻ, നേ​പ്പാ​ൾ മ​ഹ്തോ, മ​നോ​ജ് ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​ന്ത​രി​ച്ച സോ​മ​ൻ മി​ത്ര​യു​ടെ മ​ക​ൻ രോ​ഹ​ൻ മി​ത്ര​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​ക​ക്ഷി​ക​ളു​മാ​യി സ​ഖ്യ​ത്തി​ലാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ ഒ​റ്റ​യ്ക്കാ​ണ് ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഇ​തി​നോ​ട​കം ത​ന്നെ 291 സീ​റ്റു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

   *🟨ഓ​ശാ​ന ഞാ​യ​ർ: ല​ത്തീ​ൻ പാ​ത്രി​യ​ർ​ക്കീ​സി​നെ വി​ശു​ദ്ധ സെ​പ്പ​ൽ​ച്ച​ർ ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും ത​ട​ഞ്ഞ് ഇ​സ്ര​യേ​ൽ പോ​ലീ​സ്*
ജ​റു​സ​ലേം: ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ജ​റു​സ​ലേ​മി​ലെ ല​ത്തീ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ക​ർ​ദ്ദി​നാ​ൾ പി​യ​ർ​ബാ​റ്റി​സ്റ്റ പി​സ​ബ​ല്ല​യെ ഇ​സ്രാ​യേ​ൽ പോ​ലീ​സ് ത​ട​ഞ്ഞു. ക്രി​സ്തീ​യ വി​ശ്വാ​സ പ്ര​കാ​രം ഏ​റ്റ​വും വി​ശു​ദ്ധ​മാ​യി ക​രു​ത​പ്പെ​ടു​ന്ന വി​ശു​ദ്ധ സെ​പ്പ​ൽ​ച്ച​ർ ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ണ് ത​ട​സം നേ​രി​ട്ട​ത്.

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സ​ഭാ​നേ​താ​ക്ക​ൾ​ക്ക് ഓ​ശാ​ന ഞാ​യ​ർ ദി​ന​ത്തി​ൽ വി​ശു​ദ്ധ ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​സ്ര​യേ​ൽ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ ജ​റു​സ​ലേം ല​ത്തീ​ൻ പാ​ത്രി​യ​ർ​ക്കീ​സേ​റ്റ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് ക്രി​സ്ത്യാ​നി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന "ഗു​രു​ത​ര​മാ​യ കീ​ഴ്‌​വ​ഴ​ക്ക​മാ​ണ്" ഇ​തെ​ന്ന് സ​ഭ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ അ​ൽ-​അ​ഖ്സ പ​ള്ളി​യി​ൽ ഈ​ദ് ന​മ​സ്കാ​രം ന​ട​ത്തു​ന്ന​തി​നും വി​ശ്വാ​സി​ക​ൾ​ക്ക് ഇ​സ്ര​യേ​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ൾ​ക്കും സ​ഭാ​നേ​താ​ക്ക​ൾ​ക്കും നേ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​ത്.

    *🟨അ​ൽ-​അ​ഖ്സ പ​ള്ളി​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം വാ​ര​വും വെ​ള്ളി​യാ​ഴ്ച ന​മ​സ്കാ​രം ത​ട​ഞ്ഞ് ഇ​സ്ര​യേ​ൽ*
ജ​റു​സ​ലേം: സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​സ്ര​യേ​ൽ അ​ധി​കൃ​ത​ർ തു​ട​ർ​ച്ച​യാ​യ നാ​ലാം ആ​ഴ്ച​യും മു​സ്‌​ലിം തീ​ർ​ത്ഥാ​ട​ക​ർ​ക്ക് അ​ൽ-​അ​ഖ്സ പ​ള്ളി​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. ഇ​സ്‌​ലാ​മി​ലെ മൂ​ന്നാ​മ​ത്തെ വി​ശു​ദ്ധ തീ​ർ​ഥാ‌​ട​ന കേ​ന്ദ്ര​മാ​യ അ​ൽ-​അ​ഖ്സ ഫെ​ബ്രു​വ​രി അ​വ​സാ​നം മു​ത​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ള്ളി​യു​ടെ ക​വാ​ട​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ ഇ​സ്ര​യേ​ൽ പോ​ലീ​സ്, പ​ഴ​യ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ചു.

പ​ള്ളി​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ​ലാ അ​ൽ-​ദി​ൻ സ്ട്രീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​രു​വു​ക​ളി​ൽ ന​മ​സ്ക​രി​ക്കാ​ൻ ശ്ര​മി​ച്ച ഫ​ല​സ്തീ​നി​ക​ളെ​യും പോ​ലീ​സ് ത​ട​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. അ​ൽ-​അ​ഖ്സ​യ്ക്ക് പു​റ​മെ, ക്രി​സ്ത്യ​ൻ വി​ശ്വാ​സി​ക​ളു​ടെ പ്ര​ധാ​ന തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ർ​ച്ച് ഓ​ഫ് ദ ​ഹോ​ളി സെ​പ്പ​ൽ​ച്ച​റും ഇ​സ്ര​യേ​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. 1967-ൽ ​കി​ഴ​ക്ക​ൻ ജ​റു​സ​ലേം ഇ​സ്ര​യേ​ൽ കൈ​വ​ശ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​വ​ണ അ​ൽ-​അ​ഖ്സ​യി​ൽ ഈ​ദ് ന​മ​സ്കാ​രം മു​ട​ങ്ങു​ന്ന​ത്.

പ​ള്ളി അ​ട​ച്ചി​ടു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നാ​ണ് വി​ശ്വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. അ​റ​ബ്-​മു​സ്ലിം രാ​ജ്യ​ങ്ങ​ൾ ഇ​തി​നെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ ഇ​സ്ര​യേ​ൽ ത​യ്യാ​റാ​യി​ട്ടി​ല്ല. ഏ​പ്രി​ൽ പ​കു​തി വ​രെ ഇ​സ്ര​യേ​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം പ​ള്ളി വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല.

    *🟨ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​ന് പെ​ന്‍റ​ഗ​ൺ പ​ദ്ധ​തി​യി​ടു​ന്നു; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ശ​ക്തം*
വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ര​യാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ൺ പ​ദ്ധ​തി ഇ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് യു​എ​സ് സൈ​നി​ക​രെ ഇ​തി​നോ​ട​കം പ​ശ്ചി​മേ​ഷ്യ​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഒ​രു പൂ​ർ​ണ തോ​തി​ലു​ള്ള അ​ധി​നി​വേ​ശ​ത്തി​ന് പ​ക​രം, പ്ര​ത്യേ​ക സേ​ന​യെ​യും ഇ​ൻ​ഫ​ൻ​ട്രി​യെ​യും ഉ​പ​യോ​ഗി​ച്ചു​ള്ള മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളും റെ​യ്ഡു​ക​ളു​മാ​ണ് പെ​ന്‍റ​ഗ​ൺ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​റാ​ന്‍റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ഐ​ല​ൻ​ഡ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​മു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ആ​ക്ര​മ​ണം. ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ക​ര​യാ​ക്ര​മ​ണം അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. ഡ്രോ​ണു​ക​ൾ, മി​സൈ​ലു​ക​ൾ, ഐ​ഇ​ഡി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വെ​ല്ലു​വി​ളി​ക​ളും സൈ​ന്യം നേ​രി​ടേ​ണ്ടി വ​രും.

    *🟨ഇന്ധനവുമായി ഇന്ത്യ; അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് ശ്രീലങ്ക*

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.

ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ശനിയാഴ്ച കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നുവെന്നും അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു.

പശ്ചിമേഷ്യയിൽനിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് നിലവിലെ യുദ്ധം കാരണം വിതരണത്തിൽ വലിയ തടസങ്ങൾ നേരിട്ടു. ഇസ്രയേൽ-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ശ്രീലങ്കൻ ഐഒസിയുമായി കരാറുള്ള വിതരണക്കാർക്ക് ഇന്ധനം എത്തിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലിൽ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്.  

  *🟨"ഗൾഫിലെ അലുമിനിയം 
കമ്പനികളിലേക്ക്‌ ആക്രമണം*
മനാമ: അബുദാബിയിലെ എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം (ഇജിഎ), ബഹ്‌റൈനിലെ അലുമിനിയം ബഹ്‌റൈന്‍ (അല്‍ബ) എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ക്കുനേരെ ഇറാന്റെ ആക്രമണം. ശനി പുലര്‍ച്ചെ ഇജിഎയ്‌ക്കുനേരെ നടന്ന ആക്രമണത്തില്‍ ഖലീഫ ഇക്കണോമിക് സോണിലെ അല്‍ തവീല സൈറ്റിന് കാര്യമായ നാശനഷ്‌ടമുണ്ടായെന്ന്‌ കമ്പനി അറിയിച്ചു. മിസൈല്‍ അവശിഷ്ടം പതിച്ച് മൂന്നിടങ്ങളില്‍ തീപിടിത്തമുണ്ടായി. അഞ്ച് ഇന്ത്യക്കാരടക്കം ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

അല്‍ബ പ്ലാന്റിനുനേരെ നടന്ന ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റതായി കമ്പനി അറിയിച്ചു. മേഖലയിലെ മൊത്തം അലുമിനിയം ഉല്‍പ്പാദനത്തിന്റെ എട്ട് ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് ഇജിഎയും അല്‍ബയുമാണ്. ലോകത്തെ അഞ്ചാമത്തെ വലിയ അലുമിനിയം ഉല്‍പ്പാദകരായ ഇജിഎയെ ലക്ഷ്യംവച്ചത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. തങ്ങളുടെ സ്റ്റീല്‍ പ്ലാന്റുകള്‍ ലക്ഷ്യമിട്ട അമേരിക്കയും ഇസ്രയേലിനുമുള്ള മറുപടിയാണിതെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.ബഹ്‌റൈനില്‍ വൈകിട്ട് ആറ്‌ മുതല്‍ പുലര്‍ച്ചെ നാലുവരെ കടലില്‍ പോകുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി."

    *🟨"ഇന്ത്യ – ഹോങ്കോങ് 
നാളെ കൊച്ചിയിൽ*
കൊച്ചി: കാത്തിരിപ്പിനൊടുവില്‍ രാജ്യാന്തര ഫുട്ബോള്‍ മത്സരത്തിന് ആവേശം നിറയ്ക്കാനൊരുങ്ങി കൊച്ചി. ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഇന്ത്യ – ഹോങ്കോങ് മത്സരത്തിന് നാളെ രാത്രി ഏഴിന്‌ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയം വേദിയാകും.

പത്തു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം കൊച്ചിയില്‍ പന്തു തട്ടാന്‍ എത്തുന്നത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍, ബിജോയ് വര്‍ഗീസ് എന്നിവര്‍ ടീമിലുണ്ട്‌.

'ടിക്കറ്റ്ജിനി' ഓണ്‍ലൈന്‍ ആപ്പ് വഴിയും സ്‌റ്റേഡിയം കൗണ്ടര്‍ വഴിയും ഇതിനോടകം പതിനായിരം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 149 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇരുടീമുകളും ഇന്ന്‌ വൈകീട്ട്‌ മാധ്യമങ്ങളെ കാണും. രാവിലെ ഒമ്പതു മുതല്‍ 10 വരെ ഇന്ത്യന്‍ ടീമും വൈകിട്ട് ആറു മുതല്‍ ഏഴുവരെ ഹോങ്കോങ് ടീമും സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തും.

2016 മാർച്ചിൽ തുർക്ക്മെനിസ്ഥാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഇന്ത്യ അവസാനമായി ഇവിടെ കളിച്ചത്."

🟨പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ​ത​യ്ക്ക് ശ്ര​മം; അ​ടി​തെ​റ്റി പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി*

ഇ​സ്‌​ലാ​മാ​ബാ​ദ്: ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ വ​ഴു​തി വീ​ണ് പാ​ക്കി​സ്ഥാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഇ​ഷാ​ഖ് ദാ​ർ. ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം.

ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ബ്ദ​ല​ട്ടി​യെ ഔ​പ​ചാ​രി​ക കൂ​ടി​ക്കാ​ഴ്ച​ക്കാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ ഇ​ഷാ​ഖ് ദാ​ർ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ന്ത്രി ത​റ​യി​ൽ വീ​ണു.

വീ​ഴ്ച​യി​ൽ മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും യോ​ഗം ഷെ​ഡ്യൂ​ൾ ചെ​യ്ത​തു​പോ​ലെ ത​ട​സ​മി​ല്ലാ​തെ തു​ട​ർ​ന്നു​വെ​ന്നും പാ​ക്കി​സ്ഥാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ​ജി​പ്ത്, തു​ർ​ക്കി, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്ത നി​ർ​ണാ​യ​ക യോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​നു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി പാ​ക്കി​സ്ഥാ​ൻ സ​മീ​പ ആ​ഴ്ച​ക​ളി​ൽ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

   *🟨അ​മേ​രി​ക്ക​ൻ വി​മാ​നം ത​ക​ർ​ത്ത് ഇ​റാ​ന്‍റെ ആ​ക്ര​മ​ണം; 10 യു​എ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ, പ്ര​തി​ക​രി​ക്കാ​തെ യു​എ​സ്*

ടെ​ഹ്റാ​ൻ: സൗ​ദി അ​റേ​ബ്യ​യി​ലെ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​വ​കാ​ശ​പ്പെ​ട്ട് ഇ​റാ​ൻ. ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ വി​മാ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ത​ക​ർ​ന്ന വി​മാ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​റാ​ന്‍റെ പ്ര​സ് ടി​വി പ്ര​സി​ദ്ധീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.

ആ​റ് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 29 ഡ്രോ​ണു​ക​ളും ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്നും 10 യു​എ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. യു​എ​സ് എം​ക്യു-9 ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ട​താ​യും എ​ഫ്-16 ജെ​റ്റ് വീ​ഴ്ത്തി​യ​താ​യും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. യു​ദ്ധം ഇ​പ്പോ​ൾ സൗ​ദി അ​റേ​ബ്യ​യ്ക്ക് പു​റ​ത്തേ​ക്കും വ്യാ​പി​ച്ചു. യെ​മ​നി​ലെ ഹൂ​ത്തി വി​മ​ത​ർ ശ​നി​യാ​ഴ്ച ഇ​സ്രാ​യേ​ലി​ന് നേ​രെ മി​സൈ​ലു​ക​ൾ പ്ര​യോ​ഗി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​റാ​നി​യ​ൻ അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​സ്രാ​യേ​ലി, യു​എ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​തി​കാ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

    *🟨യുദ്ധവെറിയന്മാരുടെ പ്രാർഥന ദൈവം നിരസിക്കും: മാർപാപ്പ*
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: യു​​​ദ്ധ​​​ക്കൊ​​​തി​​​യ​​​ന്മാ​​​രു​​​ടെ പ്രാ​​​ർ​​​ഥ​​​ന ദൈ​​​വം നി​​​ര​​​സി​​​ക്കു​​​മെ​​​ന്നും ഒ​​​രു യു​​​ദ്ധ​​​ത്തെ​​​യും ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ ദൈ​​​വ​​​വി​​​ശ്വാ​​​സി​​​ക്കാ​​​കി​​​ല്ലെ​​​ന്നും ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ ഓ​​​ശാ​​​ന തി​​​രു​​​ക്ക​​​ർ​​​മ്മ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ച് വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ.

ഈ​​​ശോ​​​മി​​​ശി​​​ഹാ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ രാ​​​ജാ​​​വാ​​​ണ്, യു​​​ദ്ധ​​​ത്തെ നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ൻ. യു​​​ദ്ധ​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​ർ​​​ക്കും ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. യു​​​ദ്ധം ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ഈ​​​ശോ​​​മി​​​ശി​​​ഹാ കേ​​​ൾ​​​ക്കു​​​ന്നി​​​ല്ല. മ​​​റി​​​ച്ച് അ​​​വ​​​യെ നി​​​ര​​​സി​​​ക്കു​​​ന്ന- മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.താ​​​ൻ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ രാ​​​ജാ​​​വാ​​​ണെ​​​ന്നാ​​​ണ് ഈ​​​ശോ​​​മി​​​ശി​​​ഹാ സ്വ​​​യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​ക്ര​​​മം ഇ​​​ള​​​ക്കി​​​വി​​​ടു​​​മ്പോ​​​ഴും അ​​​വ​​​ൻ സൗ​​​മ്യ​​​ത കൈ​​​വി​​​ടു​​​ന്നി​​​ല്ല.

മ​​​റ്റു​​​ള്ള​​​വ​​​ർ വാ​​​ളു​​​ക​​​ളും വ​​​ടി​​​ക​​​ളും ഉ​​​യ​​​ർ​​​ത്തു​​​മ്പോ​​​ൾ പോ​​​ലും മ​​​നു​​​ഷ്യ​​​ത്വ​​​ത്തെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ അ​​​വ​​​ൻ ത​​​ന്നെ​​​ത്ത​​​ന്നെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നു. ലോ​​​ക​​​ത്തി​​​ലേ​​​ക്ക് ജീ​​​വ​​​നും വെ​​​ളി​​​ച്ച​​​വും കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​ണ് ഈ​​​ശോ​​​മി​​​ശി​​​ഹാ വ​​​ന്ന​​​ത്. പീ​​​ഡാ​​​നു​​​ഭ​​​വ​​​നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ലും സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​വി​​​ടു​​​ത്തെ പ്ര​​​വൃ​​​ത്തി​​​ക​​​ൾ.

ത​​​ന്‍റെ ശി​​​ഷ്യ​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ൾ പ്ര​​​ധാ​​​നാ​​​ചാ​​​ര്യ​​​ന്‍റെ സേ​​​വ​​​ക​​​ന്‍റെ ചെ​​​വി​​​ക​​​ളി​​​ലൊ​​​ന്നു ഛേദി​​​ച്ച​​​പ്പോ​​​ൾ, വാ​​​ളെ​​​ടു​​​ക്കു​​​ന്ന​​​വ​​​ൻ വാ​​​ളാ​​​ൽ മ​​​രി​​​ക്കു​​​മെ​​​ന്ന് ഓ​​​ർ​​​മി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ശി​​​ഷ്യ​​​നോ​​​ട് വാ​​​ൾ ഉ​​​റ​​​യി​​​ലി​​​ടാ​​​ൻ ക​​​ൽ​​​പ്പി​​​ച്ചു. പീ​​​ഡാ​​​സ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം കു​​​രി​​​ശി​​​ലേ​​​റ്റ​​​പ്പെ​​​ട്ടു മ​​​ര​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​യ​​​പ്പോ​​​ൾ അ​​​വി​​​ടന്ന് സ്വ​​​യം ആ​​​യു​​​ധമെടു ക്കുക യോ​​​ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ല്ല. മ​​​റി​​​ച്ച് ഒ​​​രു കു​​​ഞ്ഞാ​​​ടി​​​നെ​​​പ്പോ​​​ലെ അ​​​റു​​​ക്ക​​​പ്പെ​​​ടാ​​​ൻ ത​​​ന്നെ​​​ത്ത​​​ന്നെ വി​​​ട്ടു​​​കൊ​​​ടു​​​ത്തു.

എ​​​ല്ലാ​​​യ്‌​​​പ്പോ​​​ഴും അ​​​ക്ര​​​മ​​​ത്തെ നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന ദൈ​​​വ​​​ത്തി​​​ന്‍റെ സൗ​​​മ്യ​​​മാ​​​യ മു​​​ഖം അ​​​വി​​​ടു​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തി. സ്വ​​​യം ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം എ​​​ല്ലാ കു​​​രി​​​ശു​​​ക​​​ളെ​​​യും സ്വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് കു​​​രി​​​ശി​​​ൽ ത​​​റ​​​യ്ക്ക​​​പ്പെ​​​ടാ​​​ൻ അ​​​വ​​​ൻ ത​​​ന്നെ​​​ത്ത​​​ന്നെ അ​​​നു​​​വ​​​ദി​​​ച്ചു-​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. ”നി​​​ങ്ങ​​​ൾ എ​​​ത്ര​​​ത​​​ന്നെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യാ​​​ലും ഞാ​​​ൻ കേ​​​ൾ​​​ക്കു​​​ക​​​യി​​​ല്ല: നി​​​ങ്ങ​​​ളു​​​ടെ കൈ​​​ക​​​ൾ ര​​​ക്തം കൊ​​​ണ്ട് നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്നു” (ഏശ 1:15) എ​​​ന്ന വ​​​ച​​​ന​​​ഭാ​​​ഗ​​​വും പ്ര​​​സം​​​ഗ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ ഉ​​​ദ്ധ​​​രി​​​ച്ചു.

ഇ​​​ന്നു ലോ​​​ക​​​ത്ത് യു​​​ദ്ധ​​​ത്തി​​​ന്‍റെ​​​യും അ​​​ക്ര​​​മ​​​ത്തി​​​ന്‍റെ​​​യും കെ​​​ടു​​​തി​​​ക​​​ൾ​​​ക്കി​​​ര​​​യാ​​​യി വി​​​ല​​​പി​​​ക്കു​​​ന്ന മാ​​​ന​​​വ​​​രാ​​​ശി​​​യോ​​​ടു മു​​​ഖം തി​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ രാ​​​ജാ​​​വാ​​​യ ഈ​​​ശോ​​​മി​​​ശി​​​ഹാ അ​​​വ​​​ർ​​​ക്കു സാ​​​ന്ത്വ​​​ന​​​മേ​​​ക​​​ട്ടേ​​​യെ​​​ന്നു പ്രാ​​​ർ​​​ഥി​​​ക്കാം. അ​​​ക്ര​​​മ​​​ത്തി​​​നും വേ​​​ദ​​​ന​​​യ്ക്കും ഇ​​​ര​​​യാ​​​യ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ക​​​ണ്ണു​​​നീ​​​ർ വ​​​സ​​​ന്ത​​​കാ​​​ല സൂ​​​ര്യ​​​നു കീ​​​ഴി​​​ലു​​​ള്ള മ​​​ഞ്ഞു​​​പോ​​​ലെ വ​​​റ്റി​​​പ്പോ​​​ക​​​ട്ടേ​​​യെ​​​ന്നും ന​​​മു​​​ക്കു പ്രാ​​​ർ​​​ഥി​​​ക്കാം-​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍