രചനോത്സവ കുഞ്ഞെഴുത്തുകളുടെ പ്രകാശനം


താമരശ്ശേരി:പള്ളിപ്പുറം (ചാലക്കര)ജി എംയു പിസ്‌കൂളിൽ മൊഴിക്കിലുക്കം എന്ന പേരിൽ രചനോത്സവ കുഞ്ഞെഴുത്തുകളുടെ പ്രകാശനം നടന്നു.1,2ക്ലാസിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മൊഴിക്കിലുക്കം പരിപാടി സംഘടിപ്പിക്കപ്പെട്ടത്.കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനവും നടന്നു.താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.പിടി എ പ്രസിഡൻ്റ് ഫസൽ എഎം അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.ഷൈജു മാസ്റ്റർ,നൂറുദ്ധീൻ മാസ്റ്റർ,അപർണ ടീച്ചർ പങ്കെടുത്തു.അനിഷ ടീച്ചർ,ഫാത്തിമ ടീച്ചർ,സാബിറ ടീച്ചർ,സജീല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍