തൃശൂരിൽ കിടപ്പുരോഗിയെ തെരുവുനായ വീട്ടിൽകയറി കടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളറക്കാട് കൊല്ലൻപടി കിഴക്കേപുരയ്ക്കൽ കാർത്ത്യായനി (84)യെയാണ് വീടിനകത്ത് കയറി നായ ക്രൂരമായി കടിച്ചുകൊന്നത്. ഇവരുടെ മാനസികാസ്വസ്ഥ്യമുള്ള മകൻ ദേവദാസി(60)നേയും നായ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
വ്യാഴം വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്.
ഇരുവരെയും ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാർത്യായനി മരിച്ചിരുന്നു. മകൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍