പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. വിതരണത്തില്‍ മുന്‍ഗണന ക്രമം നിശ്ചയിക്കാനാണ് തീരുമാനം. ഇതുപ്രകാരം ആശുപത്രികള്‍ക്കും, സ്‌കൂളുകള്‍ക്കും പ്രഥമ പരിഗണന നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. 

പാചകവാതക സിലിണ്ടറുകളുടെ ഉപഭോഗം നിരീക്ഷിക്കാന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ മോണിറ്ററിങ് കമ്മിറ്റി സജ്ജീകരിക്കും. ഗാര്‍ഹികേതര വിതരണത്തിനും മുന്‍ഗണനക്രമം നിശ്ചയിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം രൂപീകരിക്കാനും തീരുമാനമായി. കൂടാതെ സംസ്ഥാനത്തിന് അനുവദിച്ച ഗാര്‍ഹികേതര ഗ്യാസ് സിലിണ്ടറുകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. 

നിർദേശം നൽകിയിരുന്നു. കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിർദേശം നൽകിയിട്ടുള്ളത്.  

കേന്ദ്ര സെക്രട്ടറി ഗോവിന്ദ് മോഹനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ ഉണ്ടായാൽ ഇത് എൽപിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ചേർന്ന് വേർച്വൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.  എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിലും വിതരണത്തിലും ക്രമസമാധാനം തകർച്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കാനും ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍