താമരശ്ശേരി ചുങ്കത്ത് വാഹനാപകടം. ഏഴു പേർക്ക് പരിക്ക് .
താമരശ്ശേരി: താമരശ്ശേരി ചുങ്കം പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ്സിൽ കാറിടിച്ച് 7 പേർക്ക് പരുക്കേറ്റു.ബസ്സിൻ്റെ ഡോർ തുറന്നു പോയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണാണ് യാത്രക്കാരായ ഏഴുപേർക്ക് പരുക്കേറ്റത്.തലയാട് സ്വദേശി പത്മിനി (67), മാനന്തവാടി സ്വദേശികളായ ആൽഫിൻ (15) ,ജിനീഷ് (45), പേരാമ്പ്ര സ്വദേശി ഷെമീം (17), മുക്കം സ്വദേശികളായ സലീന (38), സിനാൻ (14), ആയിശ(11) എന്നിവർക്കാണ് പരുക്കേറ്റത്. താമരശ്ശേരി യിൽ നിന്നും അരീക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിൽ വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ പിൻഭാഗത്തെ ടയറും, കാറിൻ്റെ മുൻഭാഗത്തെ ടയറും പൊട്ടിത്തെറിച്ചു.ഇതോടെ നിയന്ത്രണം വിട്ട് പുളഞ്ഞ ബസ്സിൻ്റെ ഡോർ തുറന്നു പോകുകയും പിൻഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വൈകുന്നേരം 5.50 ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍