സോണിയാ ഗാന്ധി ആശുപത്രിയില്‍; കോഴിക്കോട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട്: കോഴിക്കോട് ഇന്ന് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ രാഹുല്‍ ഗാന്ധി എത്തില്ല. സോണിയാ ഗാന്ധി ആശുപത്രിയില്‍ ആയതിനാലാണ് രാഹുല്‍ പങ്കെടുക്കാത്തത്.പകരം മല്ലികാർജുൻ ഖാർഗെ ഗ്യാരണ്ടി ബസ് ഫ്ലാഗ് ഓഫ് ചെയ്യും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

നെഞ്ചുവേദനയെ തുടർന്നാണ് കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയ. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍