ഈങ്ങാപ്പുഴ പള്ളിയിൽ മോഷണം; സിസിടിവിയിൽ കുടുങ്ങി മോഷ്ടാവ്
താമരശ്ശേരി: ഈങ്ങാപ്പുഴ ദേശീയപാതയോരത്തുള്ള ഇസ് ലാഹി സെൻ്റർ (മുജാഹിദ് പള്ളി) യിലാണ് മോഷണം നടന്നത്. പള്ളി പരിപാലനത്തിനായി വിശ്വാസികൾ പണം നിക്ഷേപിക്കുന്ന പെട്ടി തുറന്നാണ് കവർച്ച നടത്തിയത് .കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.കഴിഞ്ഞ ദിവസം പള്ളിയുടെ അകം വൃത്തിയാക്കുന്നതിനിടെയാണ് കമിഴ്ത്തി വെച്ച നിലയിൽ പെട്ടി ശ്രദ്ധയിൽപ്പെട്ടത്. പെട്ടിയുടെ ഒരു ഭാഗം പൊളിച്ചാണ് അകത്തുണ്ടായിരുന്ന പണം കൈക്കലാക്കിയത്. പള്ളിയിലെ CC tv പരിശോധനയിൽ
മോഷ്ടാവ് പള്ളിയുടെ അകത്തേക്ക് കടന്നു വരുന്നതും, പെട്ടി പൊളിക്കുന്നതും, തിരികെ പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍