ആര്യംകുളം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ചികിത്സാ സഹായം കൈമാറി.

പൂനൂർ : കട്ടിപ്പാറ പഞ്ചായത്ത്  വടക്കുമുറി  താമസിക്കുന്ന മുഹമ്മദ് ശരീഫിന്റെ മകൻ ഇജ്ലാൽ വാഹന അപകടത്തെ തുടർന്ന്  ഗുരുതരമായി തലക്ക് പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. 
ചികിത്സാ ചെലവുകൾ മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് ആശ്വാസമായി ആര്യംകുളം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച 50,000 രൂപ ഇജ്ലാൽ ചികിത്സാ കമ്മിറ്റിക്ക് കൈമാറി.
വാർഡ് മെമ്പർ നജ്മ റഷീദിൽ നിന്ന് അബ്ദുള്ള മാസ്റ്റർ തേനങ്ങൽ സഹായധനം ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, രിഫായത്ത് കെ.ടി., നൂറുദ്ദീൻ (കെ.എസ്.ഇ.ബി), നൗഷാദ് അനു, നിസാർ ആറ്റുസ്ഥലം, മുഹമ്മദ് മന്നത്താൻ കണ്ടി, പക്കർ ആര്യംകുളം, ഹമീദ് അലി, റഷീദ് ആറ്റുസ്ഥലം എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍