തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍ ബി.ജെ.പി കേരളയുടെ സീല്‍; ആരോപണവുമായി സി.പി.എം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ പതിപ്പിച്ചതായി ആരോപണം. സിപിഎമ്മിന്റെ സമൂഹമാധ്യമ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം.വി നികേഷ് കുമാറാണ് ആരോപണമുന്നയിച്ചത്. രണ്ട് ദിവസം മുന്‍പ് ഇ-മെയില്‍ വഴി അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ ഉള്ളത്. ഈ കത്തിലെ തീയതി 2019 മാര്‍ച്ച് 19 ആണ്.

നികേഷ് കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ കാണാം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ ലഭിച്ച കത്താണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്ത സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീലാണുള്ളതെന്ന് പോസ്റ്റില്‍ പറയുന്നു. വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ ഞെക്കിയാലും താമര തെളിയുന്നു എന്ന വാര്‍ത്ത പലവട്ടം കേട്ടിട്ടുണ്ടെന്നും എന്നാല്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീല്‍ ആണ് ഉപയോഗിക്കുന്നത് എന്ന വാര്‍ത്ത ഇതാദ്യമാണെന്നുമാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍